ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിനും മഴ ഭീഷണി?; ബാര്‍ബഡോസിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്
ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിനും മഴ ഭീഷണി?; ബാര്‍ബഡോസിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇത്തവണ മത്സരിച്ച ടീമുകളുടെയെല്ലാം കൂടെ പന്ത്രണ്ടാമനായി ഉണ്ടായിരുന്നത് മഴയായിരുന്നു. പ്രത്യേകിച്ച് വെസ്റ്റ് ഇന്‍ഡീസ് വേദിയായ ലോകകപ്പ് മത്സരങ്ങളില്‍. മഴ മൂലം പാകിസ്ഥാൻ അടക്കമുള്ള ചില ടീമുകളുടെ സൂപ്പര്‍ 8 പ്രവേശനം പോലും വെള്ളത്തിലായി. അവസാനം ഗയാനയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തിലും മഴ പലതവണ വില്ലനായി എത്തിയെങ്കിലും മത്സരഫലത്തെ അത് കാര്യമായി സ്വാധീനിച്ചില്ല.
ഈ സാഹചര്യത്തില്‍ ബുധനാഴ്ച ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് മഴ ഭീഷണിയാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മഴമൂലം ശനിയാഴ്ച മത്സരം നടക്കാത്ത സാഹചര്യമുണ്ടായാലും റിസര്‍വ് ദിനമുള്ളതിനാല്‍ ഞായറാഴ്ച മത്സരം പൂര്‍ത്തിയാകും.
ഉഷ്ണമേഖലാ കൊടുങ്കാറ്റിന്‍റെ സ്വാധീനത്തില്‍ ബാര്‍ബഡോസ് ദ്വീപിലെ ബ്രിഡ്ജ്ടൗണിന്‍റെ പലഭാഗങ്ങളിലും ശനിയാഴ്ച മുഴവന്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങുക. ബ്രിഡ്ജ്ടൗണിൽ പകല്‍ സമയത്ത് മഴ പെയ്യാനുള്ള സാധ്യത 46 ശതമാനമുണ്ടെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. ഇതിന് പുറമെ ആകാശം മേഘാവൃതമായിരിക്കുമെന്നും 46 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും അക്യുവെതര്‍ പ്രവചിക്കുന്നു.

No comments