ശ്വാസതടസ്സം; നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു
ശ്വാസതടസ്സം; നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ മലയാള സിനിമാനടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏറെ നാളായി രോഗബാധിതനായിരുന്നു റാഷിന്‍. സംസ്‌കാരം വൈകിട്ട് നാലിന് നടക്കും. സാപ്പി എന്നാണ് റാഷിനെ വിളിച്ചിരുന്നത്.
ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാന്‍ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. നടനും ഗായകനുമായ ഷഹീന്‍ സഹോദരനാണ്.

No comments