ഒരൊറ്റ മത്സരം, സ്വന്തമാക്കിയിരിക്കുന്നത് വമ്പൻ റെക്കോഡുകൾ; റൊണാൾഡോയുടെ ഈ നേട്ടമൊക്കെ മറികടക്കാൻ ഇനി ആർക്ക് പറ്റും
ഒരൊറ്റ മത്സരം, സ്വന്തമാക്കിയിരിക്കുന്നത് വമ്പൻ റെക്കോഡുകൾ; റൊണാൾഡോയുടെ ഈ നേട്ടമൊക്കെ മറികടക്കാൻ ഇനി ആർക്ക് പറ്റും
പഴയ കളിക്കാരുടെ റെക്കോർഡുകൾ മറികടന്നു പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന കളിക്കാരെ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. താൻ പുതിയ ഓരോ റെക്കോർഡുകൾ നേടുകയും ശേഷം ആ റെക്കോർഡിന് മുകളിൽ മറ്റൊരു റെക്കോർഡ് ഇട്ടിട്ട് തൊടാൻ ആവാത്ത വിധം ഉന്നതിയിൽ എത്തിക്കുന്ന ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലത്തെ പോർച്ചുഗലിന്റെ ആദ്യ യൂറോ കപ്പ് പോരാട്ടത്തിന് ഇറങ്ങിയതോടെ 6 യൂറോകപ് ചാംപ്യൻഷിപ് കളിക്കുന്ന ആദ്യ കളിക്കാരൻ ആയി മാറി ഇരിക്കുകയാണ് താരം. 2004 ഇൽ പോർച്ചുഗൽ ടീമിന് വേണ്ടി കുപ്പായം അണിഞ്ഞു കളത്തിൽ ഇറങ്ങിയ താരത്തിന്റെ ഈ നേട്ടമൊക്കെ ഭാവിയിൽ ആരെങ്കിലും മറികടക്കുക ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കും.
2004 മുതൽ 2024 വരെയുള്ള തന്റെ യാത്രയിൽ റൊണാൾഡോ യൂറോകപ്പ് ക്വാളിഫിയേഴ്സിലും ഫൈനൽസിലുമായി 50 ഓളം ഗോളുകൾ നേടിയിട്ടുണ്ട്. ഇത്ത മറ്റൊരു നേട്ടമാമൻ. താരത്തിന്റെ നായക മികവിലാണ് 2016 ഇൽ പോർച്ചുഗൽ യൂറോകപ്പ് നേടിയത്. ഇത്രയും നാളത്തെ റൊണാൾഡോയുടെ യൂറോകപ്പ് യാത്രയിൽ ഒരേ ഒരു കളി മാത്രം ആണ് റൊണാൾഡോ ടീമിന് വേണ്ടി കളിക്കാതെ ഇരുന്നത്. അത് 2008 ലേ ടൂർണമെന്റിൽ ആയിരുന്നു. പോർച്ചുഗൽ നേടിയിട്ടുള്ള എല്ലാ നേട്ടങ്ങൾക്കും പിന്നിൽ എന്നും റൊണാൾഡോയുടെ കഠിനമായ പ്രയത്നം ഉണ്ടായിരുന്നു.
അതേസമയം ഇന്നലെ യുവേഫ യൂറോയിൽ നടന്ന തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഒരൽപ്പം കഷ്ടപ്പെട്ടെങ്കിലും പോർച്ചുഗൽ ജയിച്ചുകയറിയിരിക്കുകയാണ് . ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ അവർ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു റൊണാൾഡോയുടെയും സംഘത്തിന്റെയും മിന്നും തിരിച്ചുവരവും ജയവും. പോർച്ചുഗൽ സൂപ്പർ താരം റൊണാൾഡോ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താൻ സാധിച്ചു.
No comments