സഞ്ജുവിന് ഇടം ലഭിക്കുമോ? മഴ വില്ലനാവുമോ?; ഇന്ത്യ-കാനഡ മത്സരം ഇന്ന്
സഞ്ജുവിന് ഇടം ലഭിക്കുമോ? മഴ വില്ലനാവുമോ?; ഇന്ത്യ-കാനഡ മത്സരം ഇന്ന്
ഫ്‌ളോറിഡ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് അവസാന ഗ്രൂപ്പ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയെയാണ് രോഹിത്തും സംഘവും നേരിടുക. ടി 20യില്‍ ആദ്യമായാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
മൂന്ന് മത്സരങ്ങളും വിജയിച്ച് നേരത്തെ തന്നെ സൂപ്പര്‍ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ബെഞ്ച് കരുത്ത് പരീക്ഷിക്കാനും ടീമിലെ അഴിച്ചുപണിക്കുമുള്ള അവസരമാണ് കാനഡയ്‌ക്കെതിരായ മത്സരം. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളും പ്രതീക്ഷയിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കുമോയെന്നതിലാണ് ആകാംക്ഷയുള്ളത്.
മത്സരത്തിലെ പ്രധാന വെല്ലുവിളി മോശം കാലാവസ്ഥയാണ്. കനത്തമഴ കാരണം ഫ്‌ളോറിഡയില്‍ പലഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നു. മൂന്നുദിവസം മുമ്പ് ഇവിടെ നടക്കേണ്ടിയിരുന്ന ശ്രീലങ്കനേപ്പാള്‍ മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു
ഇന്ത്യ-കാനഡ മത്സരത്തിലും മഴ വില്ലനായാല്‍ ഇന്ത്യന്‍ ടീമിനെയത് കാര്യമായി ബാധിക്കില്ലെങ്കിലും സഞ്ജു സാംസണെ സംബന്ധിച്ച് വലിയ നിരാശയായി മാറുമെന്നുറപ്പാണ്. ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. കാനഡയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും സഞ്ജു ബെഞ്ചിലിരിക്കാനാണ് സാധ്യത കൂടുതല്‍. കാരണം സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ ഇന്ത്യ സഞ്ജുവിനെ പിന്തുണച്ചേക്കില്ല.
No comments