Breaking News

ആപിസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ ബിരുദ ദാന ചടങ്ങ് ഡോ. ബി.എസ് റാവു ഉൽഘാടനം ചെയ്തു

 ആപിസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ ബിരുദ ദാന ചടങ്ങ് 

ഡോ. ബി.എസ് റാവു ഉൽഘാടനം ചെയ്തു




കാസറഗോഡ് : കിംസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ബി.വോക്ക് ഡിഗ്രി കോഴ്സുകളായ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ ഇമേജിംഗ് ടെക്നോളജി , ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഒപ്റ്റോമെട്രി എന്നിവയിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാന ചടങ്ങ് കിംസ് ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ഡോ. ബി.എസ് റാവു ഉൽഘാടനം ചെയ്തു.
ആപിസ് മാനേജിംഗ് ഡയറക്ടർ അബൂയാസർ കെ പി അദ്യക്ഷം വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൽ സലാം, കാസറഗോഡ് വിഷൻ സെൻ്റർ മാനേജിംഗ് ഡയറക്ടർ ഡോ. രാകേഷ്,
അരമന ഹോസ്പിറ്റൽ സി ഒ .ഒ ഇഷാറ അഹമ്മദ്, ഐറിസ് ഡയറക്ടർ സയ്യിദ് സാബിത്ത് എന്നിവർ സംബന്ധിച്ചു.
അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് അസ്‌ലം ബിഎസ് സ്വാഗതവും പ്രിൻസിപ്പൾ ഫാത്തിമത്ത് സൗജാന നന്ദിയും പറഞ്ഞു.

No comments