മരണ സംഖ്യ കുതിച്ചുയരുന്നു; 93 മൃതദേഹങ്ങള്‍ കണ്ടെത്തി
മരണ സംഖ്യ കുതിച്ചുയരുന്നു; 93 മൃതദേഹങ്ങള്‍ കണ്ടെത്തി
HOME
DETAILS
WAYANAD LANDSLIDE
MAL
മരണ സംഖ്യ കുതിച്ചുയരുന്നു; 93 മൃതദേഹങ്ങള്‍ കണ്ടെത്തി
Web Desk
July 30 2024 | 08:07 AM
4.22pm, 30 july 2024
മരണ സംഖ്യ കുതിച്ചുയരുന്നു; 93 മൃതദേഹങ്ങള്‍ കണ്ടെത്തി
4.120pm, 30 july 2024
കര-നാവിക സേനകള്‍ ദുരന്തഭൂമിയിൽ; താൽക്കാലിക പാലങ്ങള്‍ നിർമിക്കാന്‍ സെെന്യം; മദ്രാസ് എഞ്ചിനീയറിങ് റെജിമെന്‍റെത്തും
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും കൂടുതല്‍ സംഘങ്ങളെത്തി. കര നാവിക സേനകള്‍ ദുരന്തഭൂമിയിലെത്തി. താല്‍ക്കാലിക പാലങ്ങള്‍ നിര്‍മിച്ച് കൂടുതല്‍ പേരെ പുറത്തെത്തിക്കാനാണ് ശ്രമം. ഇതിനായി മദ്രാസ് എഞ്ചിനീയറിങ് റെജിമെന്റില്‍ നിന്ന് ഉദ്യോഗസ്ഥരെത്തും.
4.13pm, 30 july 2024
NDRF മുണ്ടക്കെയില്‍; ആറുപേരെ രക്ഷപ്പെടുത്തി
4.10pm, 30 july 2024
രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കെയ്യിലെത്തി; ആളുകളെ റോപ്പ് കെട്ടി മറുകര എത്തിക്കാന്‍ ശ്രമം
04.01 pm, 30 Jul 2024
മരണ സംഖ്യ 84 ആയി; ചൂരല്‍ മലയില്‍ നിന്ന് 116 പേരെ രക്ഷപ്പെടുത്തി; മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 27 പേര്‍ ചികിത്സയില്‍
കല്‍പ്പറ്റ: വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 76 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 84 പേർ ആകെ മരിച്ചെന്നാണ് റിപ്പോർട്ട്. ചൂരല്‍ മലയില്‍ നിന്ന് ഇതിനോടകം 116 പേരെ രക്ഷപ്പെടുത്തി.
മരിച്ചവരിൽ 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്‌റഫ് (49), കുഞ്ഞിമൊയ്തീന്‍ (65), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരന്‍, കൗസല്യ, വാസു, അയിഷ, ആമിന, ജഗദീഷ്, അനസ്, അഫ്‌സിയ സക്കീര്‍, നഫീസ (60), ജമീല (65), ഭാസ്‌കരന്‍ (62), സഹാന (7), ആഷിന (10), അശ്വിന്‍ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ സഹാന (7), ആഷിന (10), അശ്വിന്‍ (14) എന്നിവര്‍ കുട്ടികളാണ്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേര്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവര്‍ക്കരികിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന വിവരം.
ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. നൂറിലേറെ പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ലേറെ പേര്‍ കുടുങ്ങി കിടക്കുന്നു. ചൂരല്‍മലയില്‍ നിന്ന് 101 പേരെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍ലിഫ്റ്റിങ് നടത്താനായിട്ടില്ല. അത്യാവശ്യമായ ഉപകരണങ്ങള്‍ ഒന്നും ഇല്ലെന്നതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഉപകരണങ്ങള്‍ പ്രദേശത്തേക്ക് എത്തിക്കാന്‍ സൗകര്യമില്ലാത്തതും പ്രതിസന്ധിയാവുന്നു.

No comments