വയനാട് ദുരിത മണ്ണിലേക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി ബോവിക്കാനം ജമാഅത്ത് അൽ അമീൻ യൂത്ത് ഫെഡറേഷൻ
വയനാട് ദുരിത മണ്ണിലേക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി
ബോവിക്കാനം ജമാഅത്ത് അൽ അമീൻ യൂത്ത് ഫെഡറേഷൻ
ബോവിക്കാനം : കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വയനാട് മുണ്ടക്കൈ,ചൂരൽമല ഉരുൾപ്പൊട്ടൽ അപകട മേഖലയിലേക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി അൽ അമീൻ യൂത്ത്ഫെഡറേഷൻ.കുടുംബ ബന്ധങ്ങളും പാർപ്പിടവും നഷ്ടപ്പെട്ട ദുരിതബാധിതരിലേക്ക് ഭക്ഷണ,വസ്ത്രങ്ങളും മറ്റു നിത്യോപഗ സാമഗ്രികളുമായി തിരിച്ച വാഹനം മേപ്പാടി ക്യാമ്പുകളിലേക്ക് നേരിട്ടെത്തി സാധനങ്ങൾ കൈമാറുകയുണ്ടായി.യാത്ര മുന്നേ ബോവിക്കാനം മദ്രസ്സ സദർമുഅല്ലിം ഹമീദ് ഫൈസി പ്രാർത്ഥന നടത്തി. യോഗത്തിൽ ജമാഅത് വൈസ് പ്രസിഡന്റ് മസൂദ് ബോവിക്കാനം, ട്രെഷറർ ബികെ ഷാഫി, ജോയിന്റ് സെക്രട്ടറി ശരീഫ് മുഗു എന്നിവർ സംബന്ധിച്ചു. അൽ അമീൻ യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് കബീർ മുസ്ലിയാർ നഗർ, സെക്രട്ടറി സബാദ് ബാലനടുക്കം എന്നിവർക്കൊപ്പം അൽ അമീൻ മുൻ പ്രസിഡന്റ് സിദ്ദീഖ് ഭരണി, ഫാറൂഖ് മുഗു, എബി അബ്ദുള്ളയും മറ്റു സംഘടന ഭാരവാഹികളും നാട്ടിലെ പ്രമുഖ വ്യക്തിതങ്ങളും ചേർന്ന് യാത്രയ്ക്ക് നേതൃത്വം നൽകി. നാടിന്റെ വിവിധ മേഖലയിൽ നിന്നും ശേഖരിച്ച വസ്തു വകകൾ സംഭവ സ്ഥലത്തെത്തി നേരിട്ട് കൈമാറാനായതിൽ സന്തോഷവും ഇതിനായി സഹകരിച്ച നാട്ടിലെ ഓരോ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അങ്ങേയറ്റം നന്ദിയും കബീർ മുസ്ലിയാർ നഗർ അറിയിച്ചു.
No comments