മാർഷ്യൽ ആർട്ടിസ്റ്റായ വിദേശയുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച് കാഷായവേഷധാരി, ഇടിച്ചുപരത്തി പൊലീസിലേൽപ്പിച്ച് യുവതി
മുപ്പതുകാരിയായ ഒരു അമേരിക്കൻ യുവതിയെ ആളൊഴിഞ്ഞ ഒരിടത്തുവെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മുപ്പത്തിനാലുകാരനെ പ്രത്യാക്രമണത്തിലൂടെ പരിക്കേൽപ്പിച്ച് പൊലീസിന് കൈമാറി. ക്ഷേത്ര നഗരമായ തിരുവണ്ണാമലൈയിലാണ് സംഭവം.
യുവതി ആയോധനകല പഠിച്ചിട്ടുണ്ടെന്ന് പ്രതിക്ക് അറിയില്ലായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇന്ത്യയെ നാണം കെടുത്തിയെന്നും, മാതൃകാപരമായ ശിക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു

No comments