Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പുതിയ കേസുകള്‍; മരണം 50,000 കടന്നു.



രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പുതിയ കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 26,47,664 കവിഞ്ഞു. 941 മരണമാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആകെ 50,921 പേര്‍ വൈറസ് ബാധിച്ചു മരിച്ചു. 6,76,900 ആക്ടിവ് കേസുകളാണ് രാജ്യത്തുള്ളത്. 19.19842 പേര്‍ രോഗമുക്തരായി.

ലോകത്താകെ 21826447 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, 14564183 പേർ രോഗമുക്തരായി. ഇതിൽ 773072 പേർക്ക് മരണം സംഭവിച്ചു, ചികിത്സയിൽ 6489192 പേർ തുടരുന്നു.

കേരളത്തിൽ ഇന്നലെ വരെ 44415 പേർക്ക് രോഗം സ്ഥിരീകരിച്ചു. 156 മരണം, 15310 പേർ ചികിത്സയിലും.

മഹാരാഷ്ട്രയിൽ മരണം 20037. തമിഴ്നാട്ടിൽ 5766 പേരും, കർണാടകയിൽ 3956 പേരും മരണപ്പെട്ടു.

No comments