രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പുതിയ കേസുകള്‍; 1021 മരണം. മരണസംഖ്യയിൽ ഇന്ത്യ മൂന്നാമത്; ഒറ്റ ദിവസം ഏറ്റവും കൂടുതൽ കേസുകള്‍ ഇന്ത്യയിൽ.
തുടർച്ചയായി മൂന്നാം ദിവസവും 75000 കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 76,472 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 34ലക്ഷം കടന്നു. കഴിഞ്ഞ രണ്ട് ദിവസമായി ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,021 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി. 34,63,973 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,52,424 എണ്ണം സജീവ കേസുകളാണ്.
worldometer കണക്കു പ്രകാരം നിലവിൽ ലോകത്തു തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്-76,472. രണ്ടാം സ്ഥാനത്തുള്ള യുഎസ്സിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 49,601 കേസുകളാണ്. യുഎസ്സിൽ ഒറ്റദിവസത്തിനിടെ കോവിഡ് ബാധിതരായി മരിച്ചത് 1,105 പേരാണ്. 1021 പേർ ഇന്ത്യയിലും 868 പേർ ബ്രസീലിലും കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.
ലോകത്തെ കോവിഡ് ബാധിതരുടെ മരണസംഖ്യയിൽ ഇന്ത്യ മൂന്നാമതെത്തി. യുഎസ്സിലും ബ്രസീലിലുമാണ് ഇന്ത്യയിലേതിനേക്കാൾ കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയത്. 1.85 ലക്ഷം പേരാണ് യുഎസ്സിൽ കോവിഡ് ബാധിതരായി മരണപ്പെട്ടത്. ബ്രസീലിൽ 1.19 ലക്ഷം പേരും.
മഹാരാഷ്ട്ര (747,995), തമിഴ്നാട് (409,238), ആന്ധ്രാപ്രദേശ് (403,616), കര്‍ണാടക (318,000), ഉത്തര്‍പ്രദേശ് (213,824) എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ച് സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ 1,808 പുതിയ കൊവിഡ് -19 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 2,13,824 പേര്‍ക്കും ബംഗാളില്‍ 1,53,754 പേര്‍ക്കുമാണ് ആകെ രോഗം ബാധിച്ചത്.

No comments