ബെയ്‌റൂത്തിന്റെ കണ്ണീരൊപ്പാൻ വിലപ്പെട്ടതെല്ലാം വിൽക്കാനൊരുങ്ങി മിയ ഖലീഫ ലേബനനിലെ ബെയ്‌റൂത്തിൽ മൂന്ന് ദിവസം മുമ്പ് നടന്ന സ്‌ഫോടനത്തിൽ എല്ലാം നഷ്ടപെട്ട അഗതികളുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മുൻ പ്രമുഖ നടി മിയാ ഖലീഫ.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഉഗ്ര സ്‌ഫോടനം ലോകത്തിന്റെ കണ്ണീരാവുകയാണ്. ദുരന്തത്തിൽ 135 പേർ മരിക്കുകയും 5000 ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദുരിതബാധിതരെ സഹായിക്കാൻ ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ മുൻ പോൺതാരം മിയാ ഖലീഫയും രംഗത്തുണ്ട്. മിയയുടെ ജൻമ നാട് കൂടിയാണ് ലെബനൻ.
തന്റെ നാട്ടുകാരെ സഹായിക്കാൻ വേറിട്ട വഴിയാണ് താരം കണ്ടെത്തിയത്. തന്റെ പ്രിയപ്പെട്ട കണ്ണട ഇ–ബേയിൽ ലേലത്തിൽ വച്ചിരിക്കുകയാണ് താരം. മിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇങ്ങലെ ലഭിക്കുന്ന തുക ദുരിതത്തിലായവർക്ക് നൽകും.
ലേലത്തിൽ വച്ച് 11 മണിക്കൂറിനുള്ളിൽ 75 ലക്ഷത്തിലേറെ രൂപ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
No comments