Breaking News

സഹകരണ സ്ഥാപന അംഗങ്ങൾക്കുള്ള സഹായ പദ്ധതിയിൽ എൻഡോസൾഫാൻ ബാധിതരെ കുടി ഉൾപ്പെടുത്തണം.



മുളിയാർ:സഹകരണ
സ്ഥാപനങ്ങളിൽ അംഗങ്ങളായ എൻഡോസൾഫാൻ ബാധിതരോ, അവരുടെ
ആശ്രിതരോ ആയവരെ കൂടി സഹകരണ സംഘം അംഗങ്ങൾക്ക്
സഹകരണ വകുപ്പ് മുഖേന ലഭ്യമാക്കുന്ന ചികിൽസാ ധന സഹായ പദ്ധതി  പരിധിയിൽ ഉൾപ്പെടുത്തണമെന്ന്
ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ,
സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ,
സഹകരണ വകുപ്പ് സെക്രട്ടറി എന്നിവർക്ക് മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഈ മെയിലായി നിവേദനം അയച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരായി
ശാരീരിക പ്രയാസവും,
സാമ്പത്തിക പരാധീനത യുമായി നരക തുല്ല്യ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് രോഗികളുളള ജിലയാണ് കാസർകോട്.

എൻഡോസൾഫാൻ ദുരിത ബാധിത പഞ്ചയത്തിൽപ്പെട്ട (മുളിയാർ) ഗ്രാമ പഞ്ചായത്ത് അംഗമെന്ന നിലയിൽ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പ്പെടുത്തണം എന്ന നിരവധി പേരുടെ ആവശ്യമാണ് സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്.

പരിഹാരര നടപടികൾ കോവിഡ് കാലത്ത് എൻഡോസൾഫാൻ ബാധിതരായ ചെറിയൊരു വിഭാഗത്തിന് കൂടി ആശ്വാസമായിരിക്കും. നിവേദനത്തിൽ ചൂണ്ടിക്കാട്ടി
വിഷയത്തിൽ മനുഷ്യത്വപരമായ ഇടപെടൽ അഭ്യർത്ഥിച്ചു.

No comments