കുമ്പള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൽഡും മാസ്ക്കും കൈമാറി
കുമ്പള:
ദുബായ് മലബാർ കലാസാംസ്കാരിക വേദിയും ഗോൾഡ്കിംഗ് ഫാഷൻ ജ്വല്ലറിയും തമാം ഫർണിച്ചർ ഗ്രുപ്പും സംയുക്തമായി കുമ്പള പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് സന്നദ്ധ പ്രതിരോധ സേവനങ്ങളുടെ ഭാഗമായുള്ള ഫെയ്സ് ഷീൽഡും മാസ്ക്കും കൈമാറി.
കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽവാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിംഗ് കുമ്പളസർക്കിൾ ഇൻസ്‌പെക്ടർ പി.പ്രമോദിന് നൽകി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ തമാം ഗ്രൂപ്പ് എം.ഡി അബൂ തമാം, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ ,നാസർ മൊഗ്രാൽ ,കെ എം അബ്ബാസ് , കെ. എസ് സമീർ,നിസാർ ആരിക്കാടി , സമീർ ഉപ്പള എന്നിവർ സംബന്ധിച്ചു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
No comments