500 രൂപ മുതൽ ലക്ഷങ്ങൾ വരെ..സുന്ദരികളായ ഭാര്യമാരെ വാടകയ്ക്ക് നൽകാൻ തയാറായി ഭർത്താക്കന്മാർ 500 രൂപ മുതൽ ലക്ഷങ്ങൾ വരെ നൽകിയാൽ സ്വന്തം ഭാര്യന്മാരെ വിൽക്കാൻ തയ്യാറായി നിൽക്കുന്ന ഭർത്താക്കന്മാരുള്ള ഒരു നാടുണ്ട്..ഞെട്ടാൻ വരട്ടെ, നമ്മുടെ ഇന്ത്യയിൽ തന്നെയാണ് ഈ വിചിത്ര വിശ്വാസമുള്ള നാട്.
ഭാര്യയെ പണയം വച്ച യുധിഷ്ഠിരന്റെ രീതി പിന്തുടരുന്നവരുണ്ട്, ഇന്നും ! 'ഭാരത മാതാവിനെ' അളവറ്റ് ബഹുമാനിക്കുന്ന നമ്മുടെ ഇന്ത്യയിൽ . മദ്ധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് ഇത്തരത്തിൽ പ്രാകൃതവും അവിശ്വസനീയവുമായ ആചാരം പിന്തുടരുന്നത്. ധനാഢ്യരോ ഉയർന്ന ജാതിയിൽപ്പെട്ടവരോ ആയ പുരുഷൻമാരിൽ നിന്നും പണം വാങ്ങി നിശ്ചിത കാലയളവിലേക്ക് എഴുതി ഉറപ്പിച്ച കരാർ പ്രകാരം സ്ത്രീകളെ ഭാര്യമാരായി വാടകയ്ക്ക് നൽകുന്നതാണ് ഈ ആചാരം. ''ദഡീച പ്രത'' എന്നാണ് ആചാരത്തിന്റെ പേര്. ''ദഡീച പ്രത'' എന്നാണ് ആചാരത്തിന്റെ പേര്.
ഭാര്യയെ പണയം വച്ച യുധിഷ്ഠിരന്റെ രീതി പിന്തുടരുന്നവരുണ്ട്, ഇന്നും ! 'ഭാരത മാതാവിനെ' അളവറ്റ് ബഹുമാനിക്കുന്ന നമ്മുടെ ഇന്ത്യയിൽ . മദ്ധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് ഇത്തരത്തിൽ പ്രാകൃതവും അവിശ്വസനീയവുമായ ആചാരം പിന്തുടരുന്നത്. ധനാഢ്യരോ ഉയർന്ന ജാതിയിൽപ്പെട്ടവരോ ആയ പുരുഷൻമാരിൽ നിന്നും പണം വാങ്ങി നിശ്ചിത കാലയളവിലേക്ക് എഴുതി ഉറപ്പിച്ച കരാർ പ്രകാരം സ്ത്രീകളെ ഭാര്യമാരായി വാടകയ്ക്ക് നൽകുന്നതാണ് ഈ ആചാരം. ''ദഡീച പ്രത'' എന്നാണ് ആചാരത്തിന്റെ പേര്.
*സ്ത്രീകളെ വില്ക്കുന്ന ചന്ത*
വർഷത്തിലൊരിക്കൽ ശിവ്പുരിയിൽ നടക്കുന്ന 'മണ്ഢി ' അഥവാ വാർഷികചന്തയിലാണ് ഭാര്യമാരെ വില്ക്കുന്നത്. അവിടെ കലങ്ങളും പാത്രങ്ങളും നിരത്തി വച്ചിരിക്കുന്നത് പോലെ സ്ത്രീകളെയും അണിനിരത്തിയിട്ടുണ്ടാകും. മംഗല്യസൂത്രമണിഞ്ഞ് നെറുകയിൽ സിന്ദൂരവും ചാർത്തി സാരിത്തലപ്പു കൊണ്ട് ശിരസ് മറച്ച പരമ്പരാഗത കുലവധുക്കൾ തന്നെയാണത് ! ഏറെയും ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾ. കയ്യിൽ കാശുള്ള പുരുഷൻമാർക്ക് ഇവരിൽ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. വാടകയ്ക്കാണെന്നു മാത്രം, വിവിധ കാരണങ്ങളാൽ വിവാഹം നടക്കാതെ പോകുന്ന പുരുഷൻമാരാണ് ഇത്തരത്തിൽ വാടക ഭാര്യമാരെ തേടി എത്തുക. ഒരു മാസം മുതൽ ഒരു വർഷം വരെയുള്ള വാടക കരാർ, ഉടമ്പടിത്തുകയ്ക്കനുസരിച്ച് പത്ത് രൂപയുടേയോ നൂറ് രൂപയുടെയോ മുദ്രപ്പത്രത്തിലാണ് എഴുതുക. കാലാവധി പൂർത്തിയായിട്ടും അതേ സ്ത്രീയെ ഒപ്പം വേണമെന്ന് തോന്നിയാൽ വീണ്ടും തുക നൽകി കരാർ പുതുക്കിയാൽ മതി. ഇനി മറ്റൊരു സ്ത്രീയെ വേണമെന്ന് തോന്നിയാൽ അടുത്ത വർഷത്തെ ചന്തയിലെത്തി പുതിയ ആളുമായി കരാറെഴുതി പണം നൽകി അവരെ സ്വന്തമാക്കാം. ചന്തയിൽ വാടകയ്ക്ക് നൽകുന്നത് ഭൂരിഭാഗവും വിവാഹിതരായ സ്ത്രീകളാണെങ്കിലും ചിലപ്പോഴൊക്കെ അവിവാഹിതകളും ഇത്തരത്തിൽ വാടക ഭാര്യമാരാകും. വിവാഹിതയായ യുവതിയെ കച്ചവടം ചെയ്യുന്നത് ഭർത്താവാണെങ്കിൽ, അവിവാഹിതയായ സ്ത്രീയെ നൽകി പണം വാങ്ങുന്നത് അച്ഛനോ, അമ്മാവൻമാരോ ആയിരിക്കും. മൂവായിരത്തോളം സ്ത്രീകളാണ് ശിവ്പുരി മണ്ഢിയിൽ ഓരോ വർഷവും വാടകയ്ക്ക് നൽകപ്പെടുന്നത്.
No comments