ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിൽ സംഘർഷവും തീ വെയ്പും; പൊലീസ് വെടിവെയ്‌പ്പിൽ രണ്ട് പേർ മരിച്ചു; 60ഓളം പൊലീസുകാർക്ക് പരിക്കേറ്റു: ബെംഗളൂരു നഗര പരിധിയിൽ നിരോധനാജ്ഞ
ബെംഗളൂരു: ബെംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ പോലീസ് വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി കോണ്‍ഗ്രസ് എം.എല്‍.എയുടെ വീടിനു നേരെ ആക്രമണവും പ്രദേശത്തുണ്ടായ സംഘര്‍ഷവുമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. പുലികേശി നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു മുഹമ്മദ് നബിയെ അവഹേളിച്ചു ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സംഘര്‍ഷം നടന്ന ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും കര്‍ഫ്യൂവും പ്രഖ്യാപിച്ചു.
No comments