മുളിയാർ സാമൂഹികാരോഗ്യ പ്രവർത്തകർ "പൾസ് ഓക്സിമീറ്റർ" പരിശീലനം നടത്തി ഹെൽത്ത് സൂപ്പർവൈസർ എ. കെ ഹരിദാസിന്റെ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ. കെ ഈശ്വരനായിക് ഉത്ഘാടനം ചെയ്തു
ബോവിക്കാനം: കോവിഡ്19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിക്കുന്നതിന്റെ ഭാഗമായി റൂം/ഹോം ഐസലേഷനുമായി ബന്ധപ്പെട്ട് ആവശ്യം വരുന്ന “പൾസ് ഓക്സിമീറ്റർ” പ്രവർത്തിപ്പിക്കുന്നതിന് മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് നടത്തിയ പൾസ് ഓക്സിമീറ്റർ പരിശീലനം ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ.കെ ഈശ്വരനായിക് ഉദ്ഘാടനം ചെയ്തു.
സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് ശ്രീമതി.രഞ്ജുഷ ഉപകരണത്തിന്റെ പ്രർത്തന പരിശീലനം നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ.ചന്ദ്രൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി.ആർ.എസ്.രശ്മി നന്ദിയും പറഞ്ഞു.
ലാബ് ടെക്നീഷ്യൻ ശ്രീ.ദിനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ.നിധീഷ്, ശ്രീമതി ഒ.കെ.ഉഷ, ആർ.ബി.എസ്.കെ നേഴ്സ് ശ്രീമതി.രൂപശ്രീ, ശ്രീമതി.ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.
No comments