Breaking News

കോവിഡ് സ്ഥിരീകരണം;കുറ്റിക്കോൽ കുണ്ടംക്കുഴി ടൗണുകൾ താൽക്കാലികമായി അടച്ചിട്ടു



കുറ്റിക്കോൽ ക്വാര്‍ട്ടേഴ്‌സില്‍കഴിയുകയായിരുന്ന അറുപത്തിയെട്ടുകാരന് കോവിഡ് സ്ഥിതികരിച്ചതിനെ തുടര്‍ന്ന് കുറ്റിക്കോല്‍ ടൗണ്‍ താല്‍ക്കാലികമായി അടച്ചിട്ടു. ഇന്നലെയാണ് ബന്ധുവിനോടൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ കഴിയുകയായിരുന്ന ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാളെ പരവനടുക്കത്തേക്ക് മാറ്റി. പഞ്ചായത്തിന്റെയും ജാഗ്രത സമിതിയുടെയും പൊലീസിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടൗണ്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവശ്യ സര്‍വ്വീസുകള്‍ ഒഴികെ ബാക്കി എല്ലാം അടച്ചിടും. കുറ്റിക്കോല്‍ കെ.എസ്.ഇ.ബി ഓഫീസിലെ ക്യാഷ് കൗണ്ടറും പ്രവര്‍ത്തിക്കില്ല.

വ്യാപാരിക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് കുണ്ടംകുഴി ടൗണ്‍ വീണ്ടും അടച്ചിട്ടു. രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കുണ്ടംകുഴി അടച്ചിട്ടിരുന്നു. കൊളത്തൂരിലെ ഒരു ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് ബാലനടുക്കം പ്രദേശത്ത് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി. ബാലനടുക്കം ചരളില്‍ റോഡ് അടച്ചിട്ടു.

No comments