കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്‍ സൂര്യ
മലപ്പുറം : കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്‍ സൂര്യ. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് താരം രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്.
ഒപ്പം വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായ പൈലറ്റുമാര്‍ക്കും താരം ആദരമര്‍പ്പിച്ചു. ഉറ്റവരെ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
190 യാത്രക്കാരുമായി ദുബായിയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം വെള്ളിയാഴ്ച രാത്രിയാണ് റണ്‍വേയില്‍ നിന്ന് തെറിച്ച് താഴേക്ക് പതിച്ചത്. പൈലറ്റ്മാര്‍ അടക്കം പത്തൊമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്.
No comments