Breaking News

വൈദ്യുതി കമ്പി പൊട്ടി വീണു;ബൈക്ക് യാത്രികന് ദാരുണാന്ത്യം



സുള്ള്യ: വൈദ്യുതി കമ്പി റോഡിലേക്ക് പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.ഇന്ന് (11/8/2020) സുള്ള്യ റോഡിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. ബൈക്കും യാത്രക്കാരന്റെ ദേഹവും പൂർണ്ണമായി കത്തി നശിച്ചു. രാവിലെ ഏകദേശം 6മണിക്ക് അടുപ്പിച്ചാൺ അപകടം നടന്നത്.

മണ്ടേക്കോളിലെ മൈതാഡ്കയിൽ നിന്നുള്ള ഉമേഷ് (45) ആണ് മരിച്ചത്.
 ചൊവ്വാഴ്ച പുലർച്ചെ 5.30 നായിരുന്നു അപകടം. ബൈക്ക് ഓടിക്കുന്നയാൾ വൈദ്യുതി ലൈനിൽ കുടുങ്ങി അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഇയാളുടെ ശരീരവും ഓടിച്ചിരുന്ന ബൈക്കും തിരിച്ചറിയാൻ കഴിയാത്തവിധം കരിഞ്ഞു. നീന്തിക്കൽ താലൂക്കിലെ കല്ലേരിക്ക് സമീപമാണ് അപകടം നടന്നത്.

No comments