അമ്മ മരിച്ചത് കൊവിഡ് ബാധയെ തുടർന്നെന്ന് മറച്ചുവച്ചു; പ്രോട്ടോക്കോൾ ലംഘിച്ച് സംസ്‌കാരം; അൽഫോൺസ് കണ്ണന്താനം വിവാദത്തിൽ
തിരുവനന്തപുരം: കോവിഡ് ബാധിച്ചാണ് തന്റെ അമ്മ മരിച്ചതെന്ന വിവരം മറച്ചുവെച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നെന്ന ആരോപണവുമായി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍.
ജൂണ്‍ 10-ന് ഡല്‍ഹിയില്‍ മരിച്ച കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ച് കോട്ടയം മണിമലയില്‍ പൊതുദര്‍ശനവും നടത്തിയാണ് സംസ്കരിച്ചത്. താനും സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
ഈ സമയത്തെല്ലാം കോവിഡ് മരണമാണെന്ന വിവരം കണ്ണന്താനം മറച്ചുവെച്ചെന്നാണ് ആരോപണം.
അമ്മയുടേത് കോവിഡ് മരണമായിരുന്നുവെന്നു പറയുന്ന കണ്ണന്താനത്തിന്റെ വീഡിയോ സഹിതമാണ് ആരോപണം.
കോവിഡ് ബാധിതര്‍ മരിച്ചാല്‍ വ്യാപനമൊഴിവാക്കാന്‍ ബന്ധുക്കളെ പോലും കാണിക്കാതെ പ്രത്യേകം പൊതിഞ്ഞ് സംസ്കരിക്കുന്നതാണ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള രീതി. കണ്ണന്താനം ഇതൊഴിവാക്കാന്‍ സ്വാധീനമുപയോഗിച്ചെന്ന ആരോപണമാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഉയര്‍ത്തുന്നത്.

No comments