കൊവിഡിനെ നേരിടാൻ സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങൾക്ക് മികച്ച രീതിയിൽ സാധിച്ചുവെന്ന് പഠനങ്ങൾ
പുരുഷന്മാരെക്കാൾ സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങളിൽ മികച്ച രീതിയിൽ കൊവിഡ് ഭീഷണിയെ നേരിട്ടുവെന്ന് പഠനങ്ങൾ. സെന്റർ ഫോർ എക്കണോമിക് പോളിസി റിസർച്ചും വേൾഡ് എക്കണോമിക് ഫോറവും പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
194 രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികളെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ഇതിൽ 19 രാജ്യങ്ങളിൽ മാത്രമാണ് വനിതകൾ ഭരണം കൈയ്യാളുന്നത്. ഈ രാജ്യങ്ങളിലെ ജനസംഖ്യ, സാമൂഹ്യ – സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് വിലയിരുത്തൽ. പുരുഷന്മാർ ഭരിക്കുന്ന രാജ്യങ്ങളെക്കാൾ ഇരട്ടിയോളം ജീവനുകൾ സ്ത്രീ നേതാക്കൾക്ക് കഴിഞ്ഞുവെന്നാണ് കണ്ടെത്തൽ. വനിതകളായ നേതാക്കൾ കൊവിഡിനെതിരെ സ്വീകരിച്ച അടിയന്തിര ഇടപെടലുകളും അവർ സ്വീകരിച്ച സമീപനങ്ങളുമാണ് കൊവിഡിനെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കുന്നതിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ സമയത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതും കൊവിഡ് നിയന്ത്രണങ്ങൾക്ക് കാരണമായി.
എന്നാൽ, പുരുഷ നേതാക്കൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ഘടന പരിഗണിച്ചുമാണ് തീരുമാനങ്ങൾ എടുത്തത്. ഇതിനുദാഹരണമാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ കൊവിഡിനെതിരെ സ്വീകരിച്ച നയങ്ങൾ. ന്യൂസിലൻഡിൽ ആദ്യ കൊവിഡി കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അവർ രാജ്യത്തിന്റെ അതിർത്തികൾ അടച്ചു. ശേഷം 100 ദിവസത്തിന് ശേഷം രാജ്യത്ത് കൊവിഡ് വീണ്ടും റിപ്പോർട്ട് ചെയ്‌തെങ്കിലും സമയം പാഴാക്കാതെ ഓക്ലൻഡിൽ ലോക്ക് ഡൗൺ പുനസ്ഥാപിക്കുകയും പൊതുതിരഞ്ഞെടുപ്പ് നീട്ടിവെക്കുകയുമാണ് അവർ ചെയ്തു.
മറ്റൊന്ന് ബംഗ്ലാദേശിൽ ഷെയ്ക്ക് ഹസീന സ്വീകരിച്ച നയങ്ങളാണ്. 1.3 ശതമാനമാണ് അവിടുത്തെ മരണ നിരക്ക്. ആംഗല മെർക്കൽ ഭരിക്കുന്ന ജർമനിക്കും കൊവിഡിനെ വിദഗ്ദമായി നേരിടാൻ കഴിഞ്ഞു. മെറ്റ ഫ്രെഡറിക്സൺ ഭരിക്കുന്ന ഡെൻമാർക്കിൽ മാർച്ച് 12 നുതന്നെ ലോക്ക് ഡൗൺ ഏർപ്പെടുത്തി കൃത്യ സമയത്ത് കൊവിഡിനെ നേരിട്ടു. ത്സായി ഇങ് വെൻ ഭരിക്കുന്ന തായ്വാനും കൊവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്.
No comments