ലോകത്ത് രണ്ടരക്കോടി കോവിഡ് ബാധിതർ; മരണം എട്ട് ലക്ഷം പിന്നിട്ടു.
ലോകത്താകമാനം രോഗമുക്തരായവരുടെ എണ്ണം 1.68 കോടിയാണ്. അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം അതിരൂക്ഷമാവുന്നത് ആശങ്കയ്ക്കിടയാക്കുന്നു. അമേരിക്കയിൽ കോവിഡ് രോഗികൾ അറുപത് ലക്ഷത്തിലേക്ക് കടന്നു. 6,000,331 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചത്.
പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 44,603 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,286 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 24 മണിക്കൂറിനിടെ രോഗബാധിതര്‍ 47,828 ഉം മരണം 1,090വുമാണ്. ഇന്ത്യയിലെയും കോവിഡ് കേസുകള്‍ ബ്രസീലിനോട് അടുക്കുകയാണ്.
No comments