പാചക ഗ്യാസ് സബ്സിഡി മൂന്ന് മാസമായി അക്കൗണ്ടുകളിൽ എത്തിയില്ല വിചിത്രകാരണവുമായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി:
പാചക ഗ്യാസ് സബ്സിഡി മൂന്ന് മാസമായി അകൗണ്ടുകളില്‍ എത്തിയില്ല, കേന്ദ്ര സര്‍ക്കാര്‍ പറയുന്ന വിചിത്ര കരാണം ഇതാണ് .
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രം തടഞ്ഞുവച്ചു. മെയ് മുതലുള്ള സബ്‌സിഡി നല്‍കിയിട്ടില്ല.
കഴിഞ്ഞ ബജറ്റില്‍ സബ്‌സിഡിക്കായി നീക്കിവച്ച 37,256 കോടി രൂപയില്‍ ഏറിയപങ്കും വകമാറ്റാനാണ് മോഡി സര്‍ക്കാരിന്റെ നീക്കം
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞതിനാല്‍ പാചകവാതകത്തിന്റെ വില കുറഞ്ഞെന്നും അതിനാല്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ എല്‍പിജി സബ്‌സിഡി വിതരണം ചെയ്യില്ലെന്നുമുള്ള വിചിത്ര വാദമാണ് പെട്രോളിയം മന്ത്രാലയം ഉന്നയിക്കുന്നത്.
അസംസ്‌കൃത എണ്ണയുടെ വില ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ഇടിഞ്ഞപ്പോള്‍ സിലിണ്ടര്‍ വില 20 ശതമാനം വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്.
സബ്‌സിഡി സിലിണ്ടറിന്റെ വില 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 100 രൂപ കൂടുതലാണ് ഇപ്പോള്‍.
സബ്‌സിഡി സിലിണ്ടറിന്റെയും സബ്‌സിഡി രഹിത സിലിണ്ടറിന്റെയും വില തുല്യമായി.
സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്ബോള്‍ മുഴുവന്‍ തുകയും നല്‍കിയശേഷം സബ്‌സിഡ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ് പതിവ്.
14.2 കിലോഗ്രാം സബ്‌സിഡി സിലിണ്ടറിന്റെ വില മാസങ്ങളായി ചെറുസംഖ്യകള്‍വീതം കൂട്ടി. സബ്‌സിഡി രഹിത സിലിണ്ടറിന്റെ വില കുറയ്‌ക്കുകയും ചെയ്‌തു.
വര്‍ഷം 12 സിലിണ്ടറിനാണ് സബ്‌സിഡി.2013ല്‍ യുപിഎ സര്‍ക്കാരാണ് ഈ സംവിധാനം ആവിഷ്‌കരിച്ചത്.
മോഡി പ്രധാനമന്ത്രിയായശേഷം സാമ്ബത്തികശേഷിയുള്ളവര്‍ സബ്‌സിഡി ആനുകൂല്യം സ്വമേധയാ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്‌തിരുന്നു.
ഇപ്പോള്‍ സബ്‌സിഡി മരവിപ്പിക്കുകയുംചെയ്‌തു.

No comments