Breaking News

ജിസിസി കെഎംസിസി പൈക്ക സോണിന് നവ സാരഥികൾ ജീവകാരുണ്യ പ്രവർത്തന രംഗത്ത് കാൽ കോടിയുടെ മികവും തികവുമായിട്ടാണ് ജിസിസി, കെഎംസിസി പൈക സോൺ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത്


ഗൾഫ്: ജോലിതേടി അറബ് രാജ്യങ്ങളിലേക്ക് ചേക്കേറിയ പൈക്ക മേഖലയിലെ ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പ്രവര്‍ത്തകന്മാരെ സോഷ്യല്‍ മീഡിയയിലൂടെ ഏകോപിച്ചുകൊണ്ട് 2016 ആഗസ്റ്റ് 15ന് രൂപം നല്‍കിയ ജിസിസി കെഎംസിസി പൈക്ക സോണ്‍ എന്ന കാരുണ്യ പ്രസ്ഥാനം കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഇരുപത്തഞ്ച് ലക്ഷത്തോളം രൂപയുടെ  കാരുണ്യ പ്രവര്‍ത്തനവുമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

 തുച്ഛമായ വേതനത്തിന് ജോലിചെയുന്നവരാണ് ഭൂരിഭാഗവും ഈ സംഘടനയിലുള്ളത്. അവർക് ലഭിക്കുന്ന വേധനത്തിന്റെ ഒരംശം നിരാലബരായ അഗതി, അനാഥകള്‍ക്ക് ലഭിക്കണമെന്ന ഉറച്ച തീരുമാനത്തോടെ ജിസിസി കെഎംസിസി പൈക്ക സോണ്‍ എന്ന സംഘടനയില്‍ അംഗമായവരാണ്.

ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. വീടില്ലാതെ കഷ്ടപ്പെടുന്നവര്‍, മാരകരോഗത്തിന് അടിമപെട്ടവര്‍, വിവാഹപ്രായം കഴിഞ്ഞു വൈവാഹിക ജീവിതം സ്വപ്നം കാണുന്നവര്‍, ഒരു നേരെത്തെ ആഹാരത്തിനു പോലും വകയില്ലാത്തവര്‍ എന്നു വേണ്ട മനുഷ്യജീവന് പ്രശ്‌നമായ പല കാരണങ്ങള്‍കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന നിരാലംബരായവര്‍ നമ്മുടെ ചുറ്റുവട്ടത്തില്‍ ധാരാളമുണ്ട്. അവരെ തേടിയെത്തി അവര്‍ക്ക് സാന്ത്വനം നല്‍കുക എന്ന ആശയവുമായി പ്രയാണം തുടരണമെന്ന് അൻഷീദ് ഹിൽട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസ്തുത കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് ജനാബ് BK ബക്കർ പൈക്ക ഉദ്ഘാടനം ചെയ്തു. ദുബൈ ബാലടുക ബദർ മസ്ജിദ് പ്രസിഡന്റ് അബ്ദു കുണ്ടിൽ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി എംകെ ഇബ്രാഹിം സ്വാഗതം പറഞ്ഞു, പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ഷെരീഫ് പൈക്ക, ഷെരീഫ് പൈക്ക ഷാർജ, അബ്ദുല്ല പൈക്ക, ഫൈസൽ പട്ടേൽ, സുബൈർ പള്ളിക്കാൽ, PD നൂറുദ്ധീൻ, അസീസ് കമാലിയ, ജമാല്‍ പൈക്ക, BA അഷ്‌റഫ് (അഡ്വ), ബഷീർ മാസ്റ്റർ, അബു ചാത്തപ്പാടി, റഫീഖ് ബീട്ടിയടുക, അഷ്‌റഫ് ചെർക്കള, അഷ്‌റഫ് റെഡ്ബുൾ, റാഷി ബാവ, ജുനൈദ്  തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. AM അഷ്‌റഫ് അർളടുക നന്ദിയും പറഞ്ഞു.

2020-21 വര്‍ഷത്തെ ജിസിസി കെഎംസിസി പൈക്ക സോണിന്റെ ഭാരവാഹികളെ ജൂറി അംഗം MS ഷെരീഫ് പ്രഖ്യാപിച്ചു. ഇബ്രാഹിം കുഞ്ഞിപ്പാറ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി.

2020-21 വർഷത്തേക്കുള്ള ജിസിസി കെഎംസിസി പൈക്ക സോൺ പുതിയ ഭാരവാഹികൾ
-----------------------------------------
പ്രസിഡന്റ് KE നൗഷാദ്  പൈക്ക,
ജന:സെക്രട്ടറി ഖാദർ പൈക്ക,
ട്രഷററർ AM അഷ്‌റഫ്‌ അർളട്ക്ക
വൈസ് പ്രസിഡന്റമാർ
അഷ്‌റഫ് അഡ്വക്കേറ്റ്, റാഷി ബാവ, ജോ: സെക്രട്ടറിമാർ
ഫൈസൽ  KP
ജുനൈദ് പൈക്ക,
രക്ഷാധികാരികൾ
അൻഷി ഹിൽട്ടൻ, MK ഇബ്രാഹിം, സമീർ പൈക്ക,
ചാരിറ്റി ചെയർമാൻ GS ഇബ്രാഹിം,
മീഡിയ ചെയർമാൻ റപ്പി മലപ്പുറം,
വർക്കിംഗ്‌ കമ്മിറ്റി മെമ്പര്മാർ അബ്ദുല്ല  പൈക്ക, ഷെരിഫ് പൈക്ക ഷാർജ, ഷെരിഫ് MS, റഫീഖ് ബീട്ടിയടുക്ക, അഷ്‌റഫ്‌  ചെർക്കള തുടങ്ങിയവരെ തെരെഞ്ഞെടുത്തു.

No comments