Breaking News

*കൈവിലങ്ങുമായി കടലില്‍ ചാടിയ പോക്സോ കേസിലെ പ്രതിയുടെ മൃതദേഹം ഉഡുപ്പി കടല്‍തീരത്ത് കണ്ടെത്തി*



കാസറഗോഡ് : തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടലിൽ ചാടിയ പോക്സോ കേസിലെ പ്രതിയുടെ മൃതദേഹം ബുധനാഴ്ച രാവിലെ ഉഡുപ്പി കടൽ തീരത്ത് കണ്ടെത്തി. പോക്സോ കേസ് പ്രതി കുഡ്‌ലു കാളിയങ്ങാട്ടെ കെ മഹേഷ്‌ (29)ന്റെ മൃതദേഹം കണ്ടെത്തിയെന്ന് കർണ്ണാടക പൊലീസാണ് കാസറഗോഡ് പോലീസിനെ അറിയിച്ചത്.ഇതേ തുടർന്ന്  കാസറഗോഡ് ഡി. വൈ. എസ്. പി  ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചു. 22ന് തെളിവെടുപ്പിനായി കസബ കടപ്പുറത്തു എത്തിച്ചപ്പോഴാണ് പ്രതി കൈവിലങ്ങുമായി കടലിലേക്ക് ചാടിയത്. പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴ്ഞ്ഞിരുന്നില്ല. ഇതിനിടെയാണ് മൃതദേഹം ഉഡുപ്പി കടൽ തീരത്ത് കണ്ടെത്തിയത്

No comments