Breaking News

കോണ്‍ഗ്രസ് യോഗത്തില്‍ ഉന്തും തള്ളും അവസാനം കൂട്ട അടിയും



തി​രൂ​ര​ങ്ങാ​ടി: തൃ​ക്കു​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് യോ​ഗം ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു. ബു​ധ​നാ​ഴ്​​ച പ​ന്താ​ര​ങ്ങാ​ടി​യി​ലെ ഓ​ഫി​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​ സം​ഘ​ര്‍​ഷം.

തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഏ​താ​നും വ​ര്‍​ഷം മു​മ്ബാ​ണ് തി​രൂ​ര​ങ്ങാ​ടി, തൃ​ക്കു​ളം മ​ണ്ഡ​ല​ങ്ങ​ളാ​യി വി​ഭ​ജി​ച്ച​ത്. അ​വി​ഭ​ക്ത മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന വി.​വി. അ​ബു​വാ​ണ് തൃ​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്.ഏ​റെ നാ​ളാ​യി പ്ര​സി​ഡ​ന്‍​റ്​ സ്വ​ന്ത​ക്കാ​രെ മാ​ത്രം അ​റി​യി​ച്ച്‌ എ​ല്ലാം ചെ​യ്യു​ക​യാ​ണെ​ന്ന് ഒ​രു വി​ഭാ​ഗ​ത്തി​ന് പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് ബു​ധ​നാ​ഴ്​​ച യോ​ഗം ചേ​രു​ന്നു എ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​റ്റു പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യു​ന്ന​ത്. ഇ​ത​റി​ഞ്ഞ് അ​വ​രും യോ​ഗ​ത്തി​നെ​ത്തി. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രാ​ണ് യോ​ഗ​ന​ട​പ​ടി​ക​ള്‍ നി​ര്‍​വ​ഹി​ക്കേ​ണ്ട​തെ​ന്ന്​ പറഞ്ഞ്​ ഇവര്‍ ബഹളം വെച്ചതോടെ ഉ​ന്തും ത​ള്ളു​മാ​യി.

ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ക​ട​വ​ത്ത് സൈ​ത​ല​വി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ബീ​രാ​ന്‍​ഹാ​ജി, രാ​ജീ​വ് ബാ​ബു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് യോ​ഗ​ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്ത​ത്. സം​ഘ​ര്‍​ഷ​മാ​യ​തോ​ടെ യോ​ഗം ന​ട​ത്താ​നാ​വാ​തെ എ​ല്ലാ​വ​രും പി​രി​യു​ക​യാ​യി​രു​ന്നു.

No comments