ആയുധങ്ങളുമായി പോയ കരസേന ട്രക്ക് കൊച്ചിയിൽ അപകടത്തിൽപെട്ടു
കൊച്ചി : ആയുധങ്ങളുമായി ജബല്‍പൂരിലേക്ക് പോയ കരസേനയുടെ ട്രക്ക് കൊച്ചിയില്‍ അപകടത്തില്‍പെട്ടു. തേവര -കുണ്ടന്നൂര്‍ പാലത്തില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സേനാംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. കപ്പല്‍മാര്‍ഗം കൊച്ചിയില്‍ എത്തിയ ആയുധങ്ങള്‍ ജബല്‍പൂരിലെ ആയുധ സംഭരണ ശാലയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അപകടം.
No comments