പൾസ് ഓക്സിമീറ്റർ പരിശീലനം ഉത്ഘാടനം ചെയ്തു കാസർഗോഡ് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ പൾസ് ഓക്സിമീറ്റർ പരിശീലനം ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗീതാ ഗുരുദാസ് ഉദ്ഘാടനം ചെയ്തു
കോവിഡ്19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിക്കുന്നതിന്റെ ഭാഗമായി റൂം/ഹോം ഐസലേഷനുമായി ബന്ധപ്പെട്ട് ആവശ്യം വരുന്ന “പൾസ് ഓക്സിമീറ്റർ” പ്രവർത്തിപ്പിക്കുന്നതിന് സാമൂഹിക അകലം പാലിച്ച് 2 ബാച്ചുകളായി കാസർഗോഡ് മുൻസിപ്പാലിറ്റി ഏരിയായിലെ ആരോഗ്യ പ്രവർത്തകർക്കും, ആശാ പ്രവർത്തകർക്കും കാസർഗോഡ് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ പൾസ് ഓക്സിമീറ്റർ പരിശീലനം ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗീതാ ഗുരുദാസ് ഉദ്ഘാടനം ചെയ്തു.
ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് കുമാരി. അനു ജോസഫ് ഉപകരണത്തിന്റെ പ്രർത്തന പരിശീലനം നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ.ചന്ദ്രൻ, പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ ചാർജ്ജ് ശ്രീമതി. കെ.ആർ.സൗദാമിനികുട്ടി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.കെ.എം.മോഹനൻ, ഒ.ടി.സുജേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമരായ ശ്രീമതി. ആയിഷ, ശ്രീമതി.ജിഷ തുടങ്ങിയവർ നേതൃത്വം നൽകി.
ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ശ്രീ.കെ.വി.ശ്രീജിത് സ്വാഗതവും, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി. മേരി ക്ലെയർ നന്ദിയും പറഞ്ഞു.

No comments