Breaking News

കുമ്പള കോയിപ്പാടിയിലെ കുടുംബത്തിന് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട്ഫോൺ നൽകി വീണ്ടും ദുബായ് മലബാർ കലാസാംസ്കാരിക വേദി



 കാസർഗോഡ്:   കൊവിഡ് കാലത്തെ വിവിധങ്ങളായകാരുണ്യ സന്നദ്ധ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദുബായ് മലബാർ കലാസാംസ്കാരിക വേദി സ്മാർട്ട് ഫോണുമായി വീണ്ടും കോയിപ്പാടിയിലെ ഒരു കുടുംബത്തിലെത്തി. മുൻ  മന്ത്രി  മർഹൂം  ചേർക്കളം അബ്ദുള്ള യുടെ  നാമദേയത്തിൽ  ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് നൽകി വരുന്ന  അഞ്ചാമത് സ്മാർട്ട് ഫോണിന്റെ വിതരണം തളങ്കരയിൽ വെച്ച്  നടന്ന ചടങ്ങിൽ  കുമ്പോൽ  സയ്യദ്  ജാഫർ  സാദിക്ക്  തങ്ങൾ  വാണിജ്യ പ്രമുഖനും ദുബായ്  സ്മാർട്ട്‌  ജ്വല്ലറി  ചെയർ മാനുമായ  സമീർ  തളങ്കരയക്ക്  നൽകി ഉദ്ഘാടനം നിർവഹിച്ചു .  ചടങ്ങിൽപ്രസ്സ്  ക്ലബ്‌  മുൻ  പ്രസിഡന്റ്  പ്രമുഖ മാധ്യമ പ്രവർത്തകനുമായ  ടി എ  ഷാഫി,മജീദ്  തെരുവത്ത് , യുസഫ്  കെ  വി, ഇബ്‌റാഹീം  ബാങ്കോഡ് , ഹസ്സൻ  തളങ്കര, ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു.
ദുബായ്  മലബാർ കലാ  സാംസകാരിക വേദി  ജനറൽ  കൺവീനർ  അഷ്‌റഫ്‌  കർള  സ്വാഗതം പറഞ്ഞു.

No comments