കമ്പാർ ഫാൽക്കൻ ക്ലബ് സ്വാതന്ത്രദിനാഘോഷം;ക്ലബ്ബ് പ്രസിഡന്റ് സഹലുദ്ദീൻ പതാക ഉയർത്തി
കമ്പാർ ഫാൽക്കൻ ആർട്‌സ്, സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കമ്പാർ ബസ് സ്റ്റോപ്പ് പരിസരത്ത് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സഹലുദ്ദീൻ പതാക ഉയർത്തി. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ മുഖ്യാതിഥി ആയി. മുഹമ്മദ് അജ്മൽ, ജുനൈദ്, അഹ്‌റാസ് എ കെ, റാഷി, ശിഫാറത്ത്, സൗദ്, ജാബിർ ,ഹാദി തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കും. ഓൺലൈനായി ക്വിസ് മത്സരവും ഉണ്ടായിരിക്കും.
No comments