Breaking News

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആയിഷത്ത് ഹിബയെ നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജമാഹത്ത് കമ്മിറ്റി അനുമോദിച്ചു



നായമ്മാർമൂല: കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഉജ്വല വിജയം നേടിയ ആയിഷത്ത് ഹിബ സൈൻ ഷാനെ നായമ്മാർമൂല ബദർ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു.സ്കൂൾ മാനേജർ എം.അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ ജമാ അത്ത് പ്രസിഡണ്ട് എൻ.എ.അബൂബക്കർ ഹാജി ഉൽഘാടനം ചെയ്തു.ജന.സെക്രട്ടറി എ.മുഹമ്മദ് ബഷീർ, സ്കൂൾ കമ്മിറ്റിയംഗങ്ങളായ പി.പി.ഉമ്മർ ഹാജി, അബ്ദുൽ അസീസ് ഹക്കീം, എൻ എം.അബൂബക്കർ ഹാജി നെക്കര, എൻ.എം.അബ്ദുൽ റസാഖ്, എൻ.എം.അബ്ദുല്ല, എ.എൽ.അമീൻ, പ്രിൻസിപ്പാൾ ടി.പി.മുഹമ്മദലി, ഹെഡ്മാസ്റ്റർ പി.നാരായണൻ പ്രസംഗിച്ചു.

ഫോട്ടോ: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ആയിഷ ഹിബ സൈൻ ഷാന് നായന്മാർമൂല ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് എൻ.എ.അബൂബക്കർ ഹാജി നൽകുന്നു.

No comments