Breaking News

മഞ്ചേശ്വരം പോലീസ് സ്സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൽഡും മാസ്ക്കും കൈമാറി



മഞ്ചേശ്വരം.
ദുബായ് മലബാർ കലാസാംസ്കാരിക വേദിയും ഗോൾഡ്കിംഗ്‌ ഫാഷൻ ജ്വല്ലറിയും തമാം ഫർണിച്ചർ ഗ്രുപ്പും സംയുക്തമായി  കുമ്പള   പോലീസ് സ്റ്റേഷനിലേക്ക്   കോവിഡ് സന്നദ്ധ പ്രതിരോധ സേവനങ്ങളുടെ ഭാഗമായുള്ള ഫെയ്സ് ഷീൽഡും  മാസ്ക്കും കൈമാറി.
  മഞ്ചേശ്വരം പോലീസ് സ്സ്റ്റേഷൻ പരിസരത്ത്  നടന്ന ചടങ്ങിൽവാണിജ്യ  പ്രമുഖൻ അബൂ തമാം  മഞ്ചേശ്വരം സർക്കിൾ ഇൻസ്‌പെക്ടർ  അനൂപ് കുമാർ പി ക്ക് ൽകി  ഉദ്ഘാടനം  ചെയ്‌തു.     ചടങ്ങിൽ   ഹനീഫ്  ഗോൾഡ്  കിംഗ്‌  മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ ,റഹീം  പള്ളം  എന്നിവർ സംബന്ധിച്ചു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.

No comments