Breaking News

ബംഗളൂരു സംഘർഷം: എംഎല്‍എയുടെ ബന്ധു അറസ്റ്റില്‍; സംഘര്‍ഷം നിയന്ത്രണ വിധേയം; മരണസംഖ്യ കൂടിയേക്കും ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തില്‍ പോസ്റ്റിട്ട ബംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കലാപം പൊട്ടിപ്പുറപെട്ടത്, പോലിസിന്റെ അഭ്യര്‍ഥന പ്രകാരം പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ രാത്രി തന്നെ സമാധാന പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തി.



ബംഗളൂരു: ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തില്‍ പോസ്റ്റിട്ട ബംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിനെ പോലിസ് അറസ്റ്റ് ചെയ്തു. പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരീ പുത്രന്‍ നവീനാണ് അറസ്റ്റിലായത്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട പോലിസ് വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. പോലിസ് വെടിയേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കും. ഇന്നലെ രാത്രി കലാപം പൊട്ടിപ്പുറപെട്ട നഗര പ്രാന്തത്തിലെ കെ.ജി. ഹള്ളി, ഡി.ജെ. ഹള്ളി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. പോലിസിന്റെ അഭ്യര്‍ഥന പ്രകാരം പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ രാത്രി തന്നെ സമാധാന പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തി.

No comments