വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനൊടുവിൽ സീറ്റുകൾ വർധിപ്പിച്ചു സംസ്ഥാന സർക്കാർ Govt.ലോ കോളേജിലെ സീറ്റുകൾ വെട്ടിക്കുറച്ചത് പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു..തുടർന്നാണ് സർക്കാർ നടപടി പിൻവലിച്ചത്.
സംസ്ഥാനത്തെ 4 ഗവ: ലോകോളേജുകളിലായി പഞ്ചവൽസര LLB ക്ക്, 4 ബാച്ചുകളിലായി, ഓരോ ബാച്ചിൽ 80 സീറ്റുകൾ വീതം, 320 സീറ്റുകളാണ് ഇതുവരെയും ഉണ്ടായിയിരുന്നത്. എന്നാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ, ഒരു ബാച്ചിൽ ഒരുകാരണവശാലും 60 വിദ്യാർത്ഥികളിലധികം അനുവദിക്കില്ലെന്ന് തീരുമാനിച്ചു. ഇതോടെ അഞ്ചുവർഷ LLB സീറ്റുകൾ 320 ൽനിന്ന് 240 ലേക്ക് ചുരുങ്ങുന്ന സ്ഥിതിയുണ്ടായി. തത്ഫലമായി 80 സീറ്റുകൾ ഈ മേഖലയിൽ സംസ്ഥാനത്തെ ഗവ: ലോകോളേജുകളിർ കുറഞ്ഞു. ഇതിനെ മറികടന്ന്, വിദ്യാർത്ഥി താൽപര്യം മുൻനിർത്തി, 60 സീറ്റുകളോടെയുള്ള രണ്ട് പുതിയ ബാച്ചുകൾ തുടങ്ങാനാണ്, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം മുതൽ 40 സീറ്റുകളാണ് പഞ്ചവൽസര LLB ക്ക് കേരളത്തിൽ വർധിക്കുക എന്നർത്ഥം.
ത്രിവൽസര LLB ക്ക് 4 ഗവ: ലോകോളേജുകളിൽ ഒരു ബാച്ചിൽ 100 സീറ്റുകൾ വെച്ച് 400 സീറ്റുകളാണ് ഉണ്ടായിരുന്നത്. ബാർകൗൺസിലിൻ്റെ പുതിയ തീരുമാനമനുസരിച്ച് നിലവിലുള്ള സീറ്റുകൾ 240 എണ്ണമായി ചുരുങ്ങും. അതോടെ 160 സീറ്റുകളുടെ കുറവാണ് ഈ രംഗത്ത് സംജാതമാവുക. ഇതിനെ മറികടക്കാൻ സംസ്ഥാന സർക്കാർ 60 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സാധിക്കുന്ന 3 പുതിയ ത്രിവൽസര LLB അധിക ബാച്ചുകളാണ് ഈ വർഷം മുതൽ ആരംഭിക്കുന്നത്. അനന്തരമെന്നോണം ത്രിവൽസര LLB ക്ക് 2020-2021 അദ്ധ്യായന വർഷം മുതൽ 20 സീറ്റുകളാണ് സംസ്ഥാനത്ത് വർധിക്കുക. അങ്ങിനെ വരുമ്പോൾ LLB ക്ക് സർക്കാർ മേഖലയിൽ 720 സീറ്റുകളുണ്ടായിരുന്നത്, 780 സീറ്റുകളായാണ് ഉയരാൻ പോകുന്നത്.

No comments