ഫീസ് അടക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസിൽ നിന്നും വിദ്യാർഥികളെ പുറത്താക്കിയതായി പരാതി; കാഞ്ഞങ്ങാട് കോളേജിനെതിരെ പ്രതിഷേധം കനക്കുന്നു
കാഞ്ഞങ്ങാട് : മുഴുവൻ ഫീസ് അടക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയ എസ് എസ് എൻ ഐ ടി കോളേജ് മാനേജ്‍മെന്റിന്റെ പ്രതികാര നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പരാധീനതകൾക്കിടയിൽ വിദ്യാർത്ഥികളുടെ ഫീസ് എങ്ങനെ കണ്ടതും എന്നറിയാതെ രക്ഷിതാക്കൾ ഒരുപോലെ പകച്ചു നിൽക്കുന്ന സമയത്ത് മാനേജ്‍മെന്റിന് മനുഷ്യത്ത രഹിതമായ നടപടി തീർത്തും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് വിദ്യാർത്ഥി യുവജന സംഘടനകൾ അഭിപ്രായപ്പെട്ടു.
ഫീസ് തവണകളായി അടയ്ക്കാൻ അനുവദിക്കുക, ഇതുവരെ നടന്ന ക്‌ളാസുകൾ റീഷെഡ്യൂൾ ചെയ്യുക, തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു വരും ദിവസങ്ങളിൽ സമരം ശക്തമാകുമെന് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചിട്ടുണ്ട്.
No comments