Breaking News

മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിൽ സ്വപ്നയുടെയും, സരിത്തിന്റെയും സാന്നിധ്യം, സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിസിടിവി ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുന്നതോടെ സർക്കാരിനെതിരെ കൂടുതൽ കുരുക്ക് മുറുകാൻ സാധ്യത.


തിരുവനന്തപുരം: എന്‍.ഐ.എക്ക് സെക്രട്ടറിയേറ്റില്‍ നിന്നും  സി.സി.ടി.വി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ നിന്നു പിന്നോക്കം പോയത് ദൃശ്യങ്ങളില്‍ സ്വപ്നയെ കണ്ടതോടെയെന്നു സൂചന. മുഖ്യമന്ത്രിയുടെ ഓഫിസ് ഇരിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ സ്വപ്നയും സരിത്തും വന്നുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. ഇടതു സംഘടനാ നേതാവായ പി. ഹണിയാണ് സി.സി.ടി.വി ദൃശ്യങ്ങളടക്കം സൂക്ഷിക്കുന്ന ഹൗസ്കീപ്പിങ്ങ് വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി.
2019 ജൂലൈ മുതല്‍ 2020 ജൂലൈ 5 വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് എന്‍.ഐ.എ സെക്രട്ടറിയേറ്റില്‍ നേരിട്ടെത്തി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ദൃശ്യങ്ങളുടെ സംഭരണശേഷി അടക്കമുള്ളത് പൊതുഭരണവകുപ്പ് ഹൗസ് കീപ്പിങ്ങ് വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി പി.ഹണിയില്‍ നിന്നു ചോദിച്ചറിയും ചെയ്തു. ദൃശ്യം പകര്‍ത്താനുള്ള നടപടിക്രമങ്ങളിലേക്ക് ഹൗസ്കീപ്പിങ്് വിഭാഗം കടക്കുകയും ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപന , സരിത്ത് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ വന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടത്. ഇവരോടൊപ്പം സെക്രട്ടറിയേററിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ ഹൗസ്കീപ്പിങ് വിഭാഗം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദൃശ്യങ്ങള്‍ ഉടന്‍ കൈമാറേണ്ടതില്ലെന്നു നിര്‍ദേശമെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസിനു മുകളിലാണ് എം.ശിവശങ്കറിന്‍റേയും ഓഫിസുള്ളത്. മാത്രമല്ല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ സെക്രട്ടറിയാണ് ഹൗസ്കീപ്പിങ്ങിന്‍റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതല്ലാതെ എപ്പോള്‍ വേണമെന്നു എന്‍.ഐ.എ പറഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടാല്‍ അപ്പോള്‍ തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ നിലപാട്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 400 ടി.ബിയുടെ ഹാര്‍ഡ് ഡിസ്ക് വേണമെന്നായിരുന്നു കണ്ടെത്തിയത്.

No comments