എല്ലാ വിഷയത്തിലും എ പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ ഷാഹിനയ്ക്ക്, ചെങ്കള പതിനാറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സ്നേഹാദരം
ബേർക്ക: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ ഷാഹിനയെ പതിനാറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ ഷാഹിന, മാഹിൻ ഫൗമിന ദമ്പതികളുടെ മകളാണ്...
തന്റെ മികവുറ്റ വിജയം മാതാപിതാക്കൾക്ക് സമർപ്പിക്കുന്നതായി ഷാഹിന പറഞ്ഞു.
അനുമോദന ചടങ്ങിൽ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷാഹിന സലീം ഷാഹിനക്ക് ഉപഹാരം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി കെ അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി ടി എം ശംസീർ, യൂത്ത് ലീഗ് പ്രസിഡന്റ് നിയാസ്, കിദാസ് ബി ക, ഇഖ്ബാൽ ടി എം എന്നിവർ സംബന്ധിച്ചു.

No comments