Breaking News

തെലങ്കാനയിലെ ശ്രീശൈലം പവര്‍ സ്റ്റേഷനില്‍ വന്‍ തീപിടുത്തം; 9 ഓളം പേര്‍ കുടുങ്ങി കിടക്കുന്നു


ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലം പവര്‍ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി നിലയത്തിന്റെ നാലാം യൂണിറ്റില്‍ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. ശ്രീശൈലം അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഇലക്ട്രിക് പവര്‍ സ്‌റ്റേഷനിലയത്തില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുര്‍ണൂലിലെ അറ്റ്മകുര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ പത്ത് പേരില്‍ 6 പേര്‍ ശ്രീശൈലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. 9 പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്ന് പാനല്‍ ബോര്‍ഡുകള്‍ക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സീറോ ലെവലില്‍ നിന്ന് പുക പുറത്തുവന്നതിനു ശേഷം സര്‍വീസ് ബേയിലേക്ക് ഉയരുകയായിരുന്നു. ആന്ധ്രാപ്രദേശിനെയും തെലങ്കാനയെയും വിഭജിക്കുന്ന കൃഷ്ണ നദിയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 17 പേരില്‍ 8 പേര്‍ തുരങ്കത്തിലൂടെ രക്ഷപ്പെട്ടു. കുടുങ്ങിയവരില്‍ ആര് ടിഎസ് ജെങ്കോ ജീവനക്കാരും മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരും ഉള്‍പ്പെടുന്നു. അഗ്നിശമനാ സേനാംഗങ്ങളെ സ്ഥലത്തെത്തി ഡെപ്യൂട്ടി എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. കനത്ത പുക രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നെന്ന് അധികൃതര്‍ പറഞ്ഞു. തെലങ്കാന മന്ത്രി ജഗ്ദീഷ് റെഡ്ഡിയും ടി എസ് ജെങ്കോ സിഎംഡി പ്രഭാകര്‍ റാവുവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയാണ്.

പവര്‍ സ്റ്റേഷന്റെ ആദ്യ യൂണിറ്റില്‍ അപകടം ഉണ്ടായതായും നാല് പാനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റെഡ്ഡി പറഞ്ഞു. കനത്ത പുക കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് തുരങ്കത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments