Breaking News

പതിനഞ്ചുകാരി 'സവര്‍ണന്റെ' വീട്ടിലെ പൂ പറിച്ചു; 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്


ഭുവനേശ്വര്‍: ദളിത് പെണ്‍കുട്ടി ‘സവര്‍ണന്റെ’ വീട്ടില്‍ നിന്ന് പൂ പറിച്ചുവെന്നാരോപിച്ച് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. ഒഡീഷയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലെ 40 ദളിത് കുടുംബങ്ങള്‍ക്കാണ് ‘സവര്‍ണര്‍’ ഊരുവിലക്കേര്‍പ്പെടുത്തിയത്.

തങ്ങളുടെ വീട്ടിലെ പൂവ് കട്ട് പറിച്ചതായി വീട്ടുകാര്‍ പരാതിയുമായെത്തിയതോടെയാണ് 40 കുടുംബങ്ങള്‍ക്ക് ഊരുവിലക്കെന്ന സംഭവത്തിലെത്തിയത്.

മകള്‍ തെറ്റ് ചെയ്ത വിവരം അറിഞ്ഞപ്പോള്‍തന്നെ തങ്ങള്‍ ആ വീട്ടുകാരോട് മാപ്പ് ചോദിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ നിരഞ്ജന്‍ നായിക് പറഞ്ഞു. പക്ഷേ, ഗ്രാമത്തിലെ ഒരു വിഭാഗം യോഗം ചേര്‍ന്ന് തങ്ങളെ ഒന്നാകെ ഊരുവിലക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

800 കുടുംബങ്ങളാണ് ഗ്രാമത്തില്‍ താമസം. ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍പ്പെട്ട നായിക് സമുദായക്കാരാണ്.

40 കുടുംബങ്ങള്‍ക്കും ഗ്രാമത്തിലെ പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്.

വിവാഹങ്ങളിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ഗ്രാമത്തിലെ റേഷന്‍ കടകളിലും പലചരക്ക് കടകളിലും ചെന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും വിലക്കുണ്ട്

No comments