അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് അഞ്ച് മണിക്കൂർ അനുവദിച്ചു; രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ചർച്ച നടക്കുക. പാർട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാൻ അവസരം നൽകുക.
തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയ ചർച്ചയ്ക്ക് അഞ്ച് മണിക്കൂർ അനുവദിച്ചു. രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ചർച്ച നടക്കുക. പാർട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാൻ അവസരം നൽകുക.
അതേസമയം, സ്പീക്കർക്കെതിരെ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പതിനാല് ദിവസം മുൻപ് നേട്ടീസ് നൽകിയില്ല എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്
ധനബില്ല് പാസാക്കുന്നതിന് തിങ്കളാഴ്ച ഒറ്റ ദിവസത്തേക്കാണ് നിയമസഭ ചേരുന്നത്. ഇതിനിടെയാണ് സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ നടപടി. പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശൻ എംഎൽഎയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസാക്കാനുള്ള സാധ്യത കുറവാണ്. ഇതറിയാമെങ്കിലും സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ പൊതുവികാരം നിലനിർത്തി പ്രതിരോധിക്കാനാണ് യുഡിഎഫിന്റെ നീക്കം
No comments