Breaking News

തെക്കിൽ ബന്താട് വെള്ളപൊക്കം യൂത്ത് ലീഗ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി



കാലവർഷ കെടുതി ശക്തമാവുന്ന സാഹചര്യത്തിൽ കേരളത്തിലുടനീളം വൻ നാശ നഷ്ടങ്ങളും സംഭവിച്ചു.
 വെള്ളപ്പൊക്ക ഭീതിയിലാണ് പല പ്രദേശങ്ങളും. വിവിധയിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിലും മഴ കനത്തു.

തെക്കിൽ ബന്താട് രാവിലെ മുതൽ വെള്ളം കയറി, കന്നുകാലികളെ സുരക്ഷിതമായി മാറ്റി. പ്രദേശത്തു യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി.

പ്രവർത്തങ്ങൾക്ക് കെഎംസിസി നേതാവ് ടി. കെ  മുനീർ ബന്താട്,  ഷഫീക്, ഫൈസൽ ബന്താട്, റൈസുദ്ധീൻ, അബ്ദുള്ള, മജീദ്, കബീർ, താജു, സത്താർ, അഷറഫ്, ശറഫുദ്ധീൻ, അർഷാദ്, മുന്നു, സിദ്ദു, റാച്ചു, ബദ്റു, ആഷിക്, ഇച്ചു, എപ്പി, അച്ചപ്പു, പജു, ഹൈദർ, സിദീഖ്, സൈഫു, മമ്മി തുടങ്ങിയവർ ഭാഗവാക്കായി.

No comments