വിശ്വാസം നേടി കോണ്ഗ്രസ്. കാലിടറി ബിജെപി. രാജസ്ഥാനിലെ അവിശ്വാസ പ്രമേയത്തിൽ കോണ്ഗ്രെസിന് ഉജ്ജ്വല വിജയം. ഇടത് പാർട്ടികളും പിന്തുണച്ചു.
ജയ്പുർ• രാജസ്ഥാൻ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ അശോക് ഗെലോട്ട് സർക്കാരിന് ജയം. മൂന്നു മണിക്കൂറാണ് വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച നീണ്ടത്. 200 അംഗ നിയമസഭയിൽ 101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയെ തുടർന്നു തിങ്കളാഴ്ചയാണ് വിമതപക്ഷത്തിന് നേതൃത്വം നൽകിയിരുന്ന സച്ചിൻ പൈലറ്റ് ഗെലോട്ടിനെതിരായ നീക്കത്തിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷമായ ബിജെപി അറിയിക്കുകയായിരുന്നു.

No comments