Breaking News

ആ ചായയിൽ വിഷമോ? റഷ്യൻ പ്രതിപക്ഷ നേതാവ് കോമയിൽ… ആ ചായ കുടിച്ചതിന് ശേഷം റഷ്യൻ പ്രതിപക്ഷ നേതാവിന് സംഭവിച്ചതെന്തുള്ള അന്വേഷണത്തിലാണ് ലോകം.


ആ ചായ കുടിച്ചതിന് ശേഷം റഷ്യൻ പ്രതിപക്ഷ നേതാവിന് സംഭവിച്ചതെന്തുള്ള അന്വേഷണത്തിലാണ് ലോകം. വിമാനത്തിൽ കയറും മുൻപി വരം പൂർണ ആരോഗ്യവാനായിരുന്ന അലക്‌സി നവാൽനി വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അലക്‌സി നവാൽനി ബോധം വീണ്ടെടുത്തിട്ടില്ലെന്ന് മാത്രമല്ല, വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്

സൈബീരിയൻ നഗരമായ ടോംസ്‌കിൽ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് പ്രിതിപക്ഷ നേതാവായ അലക്‌സി നവാൽനിയുടെ ആരോഗ്യ നിലഗുരുതരമകുന്നത്. തുടർന്ന് വിമാനം അടിയന്തിരമായി ഓംസ്‌കിൽ ഇറക്കി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൂർണ ആരോഗ്യവാന്യിരുന്ന അലക്‌സി നവാൽനിയ്ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് ഒരു ചായ മാത്രമാണ് അലക്‌സി കുടിച്ചത്. ശേഷം യാത്രയ്ക്കിടയിൽ വിമാനത്തിൽ വെച്ച് അലക്‌സി വേദനകൊണ്ട് പുളയുകയായിരുന്നുവെന്ന് സഹയാത്രികർ പറയുന്നു.

അലക്‌സിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വിഷബാധയേറ്റതായി സംശയിക്കുന്നതായി അലക്‌സിയുടെ വക്താവ് കിര യർമിഷ് ട്വീറ്റ് ചെയ്തു. എന്നാൽ, വിമാനത്തിൽ വച്ച് അലക്‌സി യാതൊന്നും കഴിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതരും വ്യക്തമാക്കി.
എയർപോർട്ടിൽ നിന്നും ചായ മാത്രമാണ് അദ്ദേഹം കഴിച്ചത്. നിലവിൽ ചായയിലൂടെയാണ് വിഷബാധയേറ്റതെന്ന സംശയം ബലപ്പെടുന്നതാണ് എയർപോർട്ടിൽ ചായ കുടിച്ചുകൊണ്ടിരിക്കുന്ന ചിത്രം.

എന്നാൽ, അലക്‌സിക്ക് ചായ നൽകിയ ജീവനക്കാരൻ അപ്രത്യക്ഷനായതായി വിമാനത്താവളത്തിലെ കഫേ മാനേജർ പറയുന്നു. സംഭവത്തിന് പിന്നാലെ പൊലീസെത്തി കഫേ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ദുരൂഹത അവസാനിപ്പിക്കാതെ കാര്യങ്ങൾ പിന്നെയും നീളുകയാണ്. ആശുപത്രിയിലുള്ള അലക്‌സിയെ കാണാൻ ഭാര്യയെയും പേഴ്‌സണൽ സെക്രട്ടറിയേയും അനുവദിച്ചില്ല. മാത്രമല്ല, എന്താണ് അലക്‌സിക്ക് സംഭവിച്ചതെന്ന കാര്യം ആശുപത്രി ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

എന്നാൽ, പുടിൻ ഭരണകൂടത്തിനെതിരെ ശബ്ദിച്ച അലക്‌സിയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ പുടിനാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. പുടിനെതിരെ നിരവധി തവണ അലക്‌സി ശബ്ദമുയർത്തിയിട്ടുണ്ട്. അതേസമയം, പുടിന്റെ വക്താവ് ഈ ആരോപണങ്ങളെ നിഷേധിച്ചു.

No comments