സമാനതകളില്ലാത്ത സേവനം... കാനത്തൂർ ടൗണും, പൊതു സ്ഥാപനങ്ങളും മുളിയാറിലെ യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അണുവിമുക്തമാക്കി.
കാനത്തൂർ:കോവിഡ് വ്യാപനമുണ്ടായ കനത്തൂർ ടൗണും, മുളിയാർ സർവ്വീസ് സഹകരണ ബാങ്ക്, റേഷൻ ഷോപ്പ്, പോസ്റ്റ് ഓഫീസ്, ക്ഷീരസഹകരണ സംഘം ഓഫീസ് ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളും മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗങ്ങൾ കോൺഗ്രസ്സ് പ്രവർത്തകരുടെ സഹായത്തോടെ അണുവിമുക്തമാക്കി.
ബാങ്ക് പ്രസിഡണ്ട് അഡ്വ.രാമചന്ദ്രൻ നായർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അശോകൻ മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ, ഉണ്ണി കൃഷ്ണൻപയോലം, അനിൽ മുണ്ടക്കൈ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ
വൈറ്റ്ഗാർഡ് അംഗങ്ങളായ ഷെഫീഖ് മൈക്കുഴി,അഡ്വ.ജുനൈദ്,നസീർ മൂലടുക്കം, സമീർ അല്ലാമ നേതൃത്വം നൽകി.

No comments