Breaking News

ഓസീസ് പര്യടനം; ഫിറ്റ്‌നെസ് ഇല്ല, ആറ് താരങ്ങളുടെ കാര്യത്തില്‍ ആശങ്ക

ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് വെല്ലുവിളിയായി താരങ്ങളുടെ പരിക്ക്. മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ, ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഫിറ്റ്‌നെസ് ഇല്ലയെന്ന കാരണത്താല്‍ റിഷഭ് പന്തിന്റെ കാര്യത്തിലും ഉറപ്പില്ല. ഇവര്‍ തിരിച്ചെത്തിയാല്‍ തന്നെയും കുറഞ്ഞ സമയം മാത്രമാണ് പര്യടത്തിന് ഉള്ളത് എന്നതിനാല്‍ ഇവരുടെ കാര്യത്തില്‍ റിസ്ക് എടുക്കേണ്ട അവസ്ഥയാണ് ബി.സി.സി.ഐയ്ക്ക് ഉള്ളത്.


യു.എ.ഇയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന


ഐ.പി.എല്ലിനിടെയാണ് മിക്കതാരങ്ങള്‍ക്കും പരിക്കേറ്റിരിക്കുന്നത്. ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റ് സീസണ്‍ തന്നെ നഷ്ടമായിരുന്നു. ഇടുപ്പിനേറ്റ പരിക്ക് കാരണം ശസ്ത്രക്രിയയ്ക്ക് വിധേയനായി തിരിച്ചെത്തിയ ഹാര്‍ദിക് ബാറ്റിംഗില്‍ തിളങ്ങുന്നുണ്ടെങ്കിലും ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ പരിഗണിക്കാനാവില്ലെന്നത് വെല്ലുവിളിയാണ്. നിലവില്‍ ഹാര്‍ദിക് മത്സരങ്ങളില്‍ ബോള്‍ ചെയ്യുന്നില്ല.


റിഷഭ് പന്തിന് ഭാരക്കൂടുതലാണ് വെല്ലുവിളിയായിരിക്കുന്നത്. പന്തിനെ ഇത്രയും മോശം ഫിറ്റ്നെസില്‍ കളിപ്പിക്കാന്‍ ബി.സി.സി.ഐക്ക് താല്‍പര്യമില്ലെന്നാണ് വിവരം. അതുകൊണ്ട് രാഹുലിനെ വിക്കറ്റ് കീപ്പിംഗില്‍ ഏല്‍പ്പിച്ച് അധിക ബാറ്റ്സ്മാനെ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും കളിപ്പിക്കാനാകും ശ്രമം. സഞ്ജു സാംസണ് ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ എന്നിവര്‍ പരിക്ക് ഭേദമായി ശക്തമായി തിരിച്ചു വരുമെന്നാണ് പ്രീക്ഷയെങ്കിലും ഇഷാന്ത് ശര്‍മ്മയുടെയും ഭുവനേശ്വറിന്റെയും കാര്യത്തില്‍ ഈ ഉറപ്പില്ല.


ഓള്‍റൗണ്ട് മികവ് ഹര്‍ദിക്കിന് നഷ്ടമായതിനാല്‍ ഈ ഒഴിവിലേക്ക് ശിവം ദുബെയെയും വിജയ് ശങ്കറിനെയും പരിഗണിക്കാന്‍ ബി.സി.സി.ഐ നിര്‍ബന്ധിതരാവും. എന്നാല്‍ ടീം ബാലന്‍സിനെ ഇത് കാര്യമായി ബാധിക്കും. കോവിഡ് ഇടവേളയ്ക്കു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാണ് ഓസീസ് പര്യടനം. നാല് ടെസ്റ്റുകളും മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും പര്യടനത്തില്‍ ഉള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.

No comments