സ്വന്തം മഹല്ലിൽ ഉള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന അവസ്ഥ മാറ്റപ്പെടട്ടെ ബാങ്ക് കേൾക്കുമ്പോൾ എവിടെയായിരുന്നാലും ആ പ്രദേശത്തെ പള്ളിയെ ആശ്രയിച്ചിരുന്ന ആ നല്ല കാലം മടക്കി കൊണ്ടുവരാൻ നമുക്ക് കഴിയില്ലേ... ബദ്രുദ്ദീൻ കറന്തക്കാട് എഴുതുന്നു✍️
സാനിറ്റൈസറും സ്വന്തം മുസല്ലയുമായി നമസ്കാരത്തിന് വരുന്നവരെപ്പോലും മടക്കി വിടുന്നു
പള്ളിയുടെ ബാത്ത് റൂം പോലും ഉപയോഗിക്കാൻ വിടില്ല
തൊഴിലിൻ്റെ ഭാഗമായുള്ള അലച്ചിലിനിടയിൽ ബാങ്ക് വിളി കേൾക്കുമ്പോൾ ഏവിടെയായിരുന്നാലും ആ പ്രദേശത്തുള്ള ഏതെങ്കിലും പള്ളിയെ ആശ്രയിച്ചിരുന്ന ആ നല്ല കാലം മടക്കിക്കൊണ്ട് വരാൻ നാം എന്തിന് ഭയക്കുന്നു ?
ഈ നിയമം പള്ളിയിൽ മാത്രമേ ബാക്കിയുള്ളൂ
പള്ളിക്കു പുറത്തുള്ള സകലമാനയിടങ്ങളിലും ഒരു നാട്ടുകാരനും വിവേചനമില്ല
ഹോട്ടലുകളിലും ബസ്സിലും മാളിലും കവലകളിലും ഈ വിവേചനമില്ല
അറവുശാലകളിലും മാർക്കറ്റിലും വിവേചനമില്ല
പൊതു ശൗചാലയം പോലും ജാതിമതവർഗ്ഗവർണ്ണ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നു
കോവിഡ് രോഗം വന്നവരോടുള്ള സമീപനവും രോഗം വന്ന് മരിച്ച മയ്യത്തിനോടുള്ള സമീപനത്തിനു വരെ മാറ്റം വന്നു,
എന്നിരിക്കേ അള്ളാഹുവിൻ്റെ കൽപ്പനയെ ഭയപ്പെട്ട് അവന് കീഴ്പ്പെടാൻ വരുന്നവനോട് മാത്രം എന്തിന് ഈ വിവേചനം ?
ഏത് കടുത്ത പ്രതിസന്ധിയിലും തളർന്ന് പോകാതിരിക്കാനായി പടച്ച തമ്പുരാനു മുമ്പിൽ സുജൂദിൽ വീഴാൻ അവൻ്റെ ഭവനത്തിലേക്ക് ഓടിച്ചെന്നിരുന്ന വിശ്വാസിക്കു മുമ്പിൽ വാതിൽ കൊട്ടിയടച്ച് കൊണ്ട് അഞ്ച് നേരവും നമസ്കാരത്തിലേക്ക് വരൂ വിജയത്തിലേക്ക് വരൂ എന്ന് മൈക്കിൽ വിളിച്ചു പറയുന്ന നയം മാറ്റേണ്ടതുണ്ട്,
മറ്റൊരിടംത്തും കാണിക്കാത്ത വിലക്കും മറ്റു കാര്യങ്ങൾക്കില്ലാത്ത ഭയവും പള്ളിയുടെ കാര്യത്തിൽ മാത്രം പുലർത്തുന്നത് വിശ്വാസികൾക്ക് അഭികാമ്യമാണോ ?
കാരണം വിജയത്തിലേക്ക് വരേണ്ടത് അള്ളാഹുവിനെ മാത്രം ഭയപ്പെട്ടുകൊണ്ടും മറ്റു ഭയാശങ്കയിൽ നിന്ന് മുക്തനായിക്കൊണ്ടുമാണ്
മറ്റെവിടേയും വിലക്കും വിലങ്ങുമില്ലാത്ത ഒരു ഭയത്തെ ചൂണ്ടിക്കാട്ടി അള്ളാഹുവിൻ്റെ ഭവനത്തിൽ മാത്രം ഏർപ്പെടുത്തുന്ന വിലക്ക് ന്യായീകരിക്കാനാവില്ല
മറ്റെങ്ങുമില്ലാത്ത നയവും നിയമവും പള്ളിയിൽ മാത്രം ഏർപ്പെടുത്തുന്നത് വിശ്വാസികൾക്ക് ചേർന്നതുമല്ല
No comments