ഇസ്‌ലാമിനെതിരെ പ്രസിഡണ്ടിന്റെ പരാമര്‍ശം; ഇനി ഫ്രാന്‍സിന് വേണ്ടി ബൂട്ട് കെട്ടില്ലെന്ന് പോള്‍ പോഗ്ബ
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ ഇസ്‌ലാമിനെതിരെ നടത്തിയ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് ഫുട്‌ബോള്‍ താരം ഫ്രഞ്ച് ദേശീയ ടീമില്‍ നിന്ന് രാജിവെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തെമ്പാടും ഇസ് ലാം പ്രതിസന്ധി നേരിടുകയാണെന്ന് മക്രോണ്‍ പറഞ്ഞിരുന്നു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച അധ്യാപകനെ ആദരിക്കാനും ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മക്രോണിന്റെ പ്രസ്താവനകള്‍ക്കെതിരെ അറബ് രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനും ഈ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് പോള്‍ പോഗ്ബയുടെ രാജി തീരുമാനം.
2013ലാണ് പോഗ്ബ ഫ്രാന്‍സിനായി അരങ്ങേറിയത്. 2018ലെ റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് വേണ്ടി ക്രൊയേഷ്യക്കെതിരെ വിജയഗോള്‍ നേടിയിരുന്നു.
ഇസ്‌ലാമിക വിഘടന വാദത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബറില്‍ ഇതിന്റെ കരട് പുറത്ത് വിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ ഇസ് ലാമിനെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണമെന്നും മക്രോണ്‍ പറഞ്ഞിരുന്നു.
No comments