Breaking News

നായന്മാർമൂല പടിഞ്ഞാർ മൂലയിൽ കോവിഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചു


ചെങ്കള.  ഇ കെ  നായനാർ സ്മാരക  സഹകരണ ആശുപത്രിയുടെ കീഴിൽ നായന്മാർമൂല പടിഞ്ഞാർ മൂലയിൽ  കോവിഡ് രോഗികളെ മാത്രം ചികിൽസിക്കാൻ  പ്രത്യേക  ആശുപത്രി ആരംഭിച്ചു. ആശുപത്രിയുടെ ഉൽഘാടനം കാസറഗോഡ് ജില്ലാ ആശുപത്രി സഹകരണസംഘം പ്രസിഡന്റ്‌  എ  ചന്ദ്രശേഖര  നിർവഹിച്ചു. ഡയറക്ടർ  എ  നാരായണൻ  അധ്യക്ഷത  വഹിച്ചു. ഡോക്ടർ  മൊയ്‌ദീൻ  ജാസ്സിർ അലി,  തൗസീഫ് അഹമ്മദ്‌,  ഡയറക്ടർ  മോഹസീന,അഡ്മിനിസ്ട്രെറ്റർ  ഡി എൻ  രാധാകൃഷ്ണ,  ബിനി  പി  തോമസ്,  എന്നിവർ സംസാരിച്ചു. മാനേജർ  പ്രദീപ്‌ കെ  സ്വാഗതവും, സെക്രട്ടറി രത്നാകര ജി  നന്ദിയും പറഞ്ഞു.

No comments