പാർട്ടിക്ക് വേണ്ടി സർവ ത്യാഗം ചെയ്തിട്ടും എന്നും അവഗണന മാത്രം; ബി.കെ ഹംസ ആലൂർ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാർ ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
മുളിയാർ: കാലങ്ങളായി പാർട്ടിക്കും നാടിനും വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചിട്ടും എന്നും അവഗണന മാത്രം, പണവും സ്വാധീനവുമുള്ളവരെ മാത്രം നോക്കി സീറ്റ് നൽകിയപ്പോൾ ഹംസ ആലൂരിനെ പോലുള്ളവരെ പൂർണമായും അവഗണിക്കപ്പെട്ടു. ബി.കെ ഹംസ ആലൂർ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാർ ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇന്ന് പത്രിക സമർപ്പിച്ചു. മുളിയാറിൽ ജനസ്വാധീനമുള്ള പൊതുപ്രവർത്തകൻ എന്നതിലുപരി എതിർ രാഷ്ട്രീയക്കാർ പോലും അംഗീകരിക്കുന്ന കളങ്കമില്ലാത്ത നേതാവും ജന സമ്മതനുമാണ് അദ്ദേഹം.
അദ്ദേഹത്തെ പോലുള്ള സീനിയർ നേതാവിനെ മാറ്റി നിർത്തുന്നതിനെതിരെ ലീഗണിക്കൾക്കിടയിൽ തന്നെ ശക്തമായ പ്രധിഷേധമാണ് ഉയർന്ന് വരുന്നത്.
ഹംസ ആലൂരിന്റെ ജയം ഉറപ്പാണെന്നാണ് ജന സംസാരം. ഒരു തവണ മുളിയാർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നും മുസ്ലിംലീഗ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ടാണ് സ്വതന്ത്ര സ്ഥാനാർഥിയായി താൻ മത്സരിക്കുന്നതെന്ന് ബി.കെ ഹംസ ആലൂർ പറഞ്ഞു.

No comments