Breaking News

അബ്ബാസ് ഹാജിയുടെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു

 

ആലംപാടി: പൗര പ്രമുഖനും കാസറഗോഡ് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയുമായിരുന്ന മുബാറക്ക് അബ്ബാസ് ഹാജിയുടെ നിര്യാണത്തോടെ പാവപ്പെട്ടവരുടെ അത്താണിയെയാണ് നഷ്ടപ്പെട്ടതെന്ന് സർവ്വ കക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. 
അബൂബക്കർ ഖാദിരി എർമാളം പ്രാർത്ഥന നടത്തി ഐ.എൻ.എൽ ശാഖാ സെക്രട്ടറി ഖാദർ എരിയപ്പാടി സ്വാഗതം പറഞ്ഞു . മുഹമ്മദ് മേനത്ത് അധ്യക്ഷത വഹിച്ചു, ആലംപാടി ഖിളർ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.മമ്മിഞ്ഞി ഉൽഘടനം ചെയ്തു . എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എൻ.യു അബ്ദുൽ സലാം , ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഷാഫി സന്തോഷ്നഗർ , മുസ്ലീം ലീഗ് ശാഖാ പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ ഖാസി , ഖാദർ ഹാജി എരിയപ്പാടി , കെ.അബ്ദുല്ല കുഞ്ഞി ഹാജി , സാദിഖ് മുബാറക്ക് , ഹമീദ് മിഹ്റാജ് , അഹമ്മദ് മിഹ്റാജ് , മൗലവി അബ്ദുല്ല, തുടങ്ങിയവർ പ്രസംഗിച്ചു ,

No comments